വൃാഘ്രപാദ
പുരേശ്വരാനിന്‍
ക്ഷേത്ര കലയുടെ
ശംഖൊലി
മൃഢ ഭാവനി
രഞ്ജിതം തിരു
നടയിലെന്റെ
കരാഞ്ജലി
പ്രണവമന്ത്ര
ധ്വനിയോടൊത്തു
തിമിര്‍ത്തിടുന്നു
കടും തുടി
പ്രഭു! ചരാചര
മാകെ നിന്റെ
പ്രദോഷ നര്‍ത്തന
വൈഖരി
നിന്റെ ഡമരുവി
ലുണരുമോരോ
നാദബിന്ദുവു
മീശ്വരാ!
ധിംധിമിംധക
ഭൂതഭവ്യ
ഭവിഷ്യകലവി
മഹേശ്വരാ
സങ്കടക്കടല്‍
കടയലല്ലി
നിനക്കു ഹേ ശിവ
താണ്ഡവം
ശങ്കര പ്രഭൂ!
നിന്റെ തൗര്യ
ത്ത്രികവിരുന്നിനു
വന്ദനം!
















