കാലസ്വരൂപനവിടുന്നു
സദാപ്രപഞ്ചം
പാലിച്ചിടുമ്പൊഴുമനാരത
മാത്മലിംഗം
പൂജിച്ചിടുന്നുപുരവൈരി
കനിഞ്ഞിടാനായ്
ശ്രീപത്മനാഭ!ഭഗവന്‍
തവസുപ്രഭാതം
ആനന്ദദീപമൊരുനാളു
മണഞ്ഞിടാതെ
നീ കാത്തിടുന്നു സതതം
ഫണിതല്പശായിന്‍
ശ്രീപാദപങ്കജമതിങ്കല്‍
നമസ്‌ക്കരിപ്പൂ
ശ്രീപത്മനാഭ! ഭഗവന്‍
തവസുപ്രഭാതം
മാര്‍ത്താണ്ഡവര്‍മ്മ
യുടവാളിനൊടൊപ്പമെല്ലാം
കീര്‍ത്തിപ്പെരുമ്പറ
മുഴക്കിനിനക്കുതന്നു
പാര്‍ത്തട്ടിനെന്നു
മുടയോനവിടുന്നുതന്നെ
ശ്രീപത്മനാഭ! ഭഗവന്‍
തവസുപ്രഭാതം
ചിന്താമണിക്കുമകതാരി
ലസൂയയേറ്റും
പൊന്‍താഴികക്കുടമണി-
ഞ്ഞൊരു നിന്റെ കോവില്‍
പങ്കേരുഹാക്ഷഭവതാപ
മശേഷമാറ്റും
ശ്രീപത്മനാഭ! ഭഗവന്‍
തവസുപ്രഭാതം
… തുടരും
















