ഈ ആശ്രമത്തില്‍ എഞ്ചിനീയര്‍മാരുണ്ട്, ഡോക്ടര്‍മാരുണ്ട്. എല്ലാവരും അവരവര്‍ക്കറിവുള്ള ജോലികള്‍ അവരവരുടെ കഴിവിനനുസരിച്ചു ചെയ്യുന്നു. ഒപ്പം ധ്യാനിക്കുകയും ശാസ്ത്രം പഠിക്കുകയും എല്ലാം ചെയ്യുന്നുമുണ്ട്.
കര്‍മ്മം ബന്ധമില്ലാതെ ചെയ്യാനാണ് അവര്‍ പഠിക്കുന്നത. സ്വാര്‍ത്ഥതയും ശരീരാഭിമാനവും കളയാന്‍ ബന്ധമില്ലാത്ത കര്‍മ്മം സഹായിക്കും. മമതയില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ അതു ബന്ധകാരണമല്ല, മുക്തിമാര്‍ഗ്ഗമാണ്.
















