ന്യൂദല്‍ഹി: ഭാരത വീക്ഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചും ജിഹാദികള്‍ക്ക് അനുകലൂമായ നിലപാട് സ്വീകരിച്ചും നിലകൊണ്ട 32 ഓളം വെബ്‌സൈറ്റുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്തു.
ഭീകര വിരുദ്ധ സംഘത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്. ജിഹാദികളുടെ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ പങ്കുകൊള്ളിക്കുന്നതിനായി ഇവയില്‍ ചില വെബ് സൈറ്റുകള്‍ സോഷ്യല്‍ മീഡിയകളെ കൂട്ടുപിടിച്ചിരുന്നു.
ഐടി ആക്ട് പ്രകാരമുള്ള 69-ാം വകുപ്പനുസരിച്ചാണ് 32 സൈറ്റ് അഡ്രസുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്.
















