ചവറ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതിക്ക് കതിര്‍മണ്ഡപമൊരുക്കി ചവറ വട്ടത്തറ തേര്‍ട്ടി ബ്രദേഴ്‌സ്. വട്ടത്തറ തേര്‍ട്ടി ബ്രദേഴ്‌സ് കലാകായിക സംഘടനയിലെ ഒരു കൂട്ടം യുവാക്കളാണ് നിര്‍ധനയുവതിയുടെ വിവാഹം നടത്തിയത്.
ഇതിനോടനുബന്ധിച്ച് കാന്‍സര്‍ രോഗികള്‍ക്കുളള ധനസഹായവിതരണവും നടന്നു. ഷിബു ബേബിജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മടപ്പളളി അനില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി.
വധൂവരന്‍മാര്‍ക്കുളള സാമ്പത്തികസാഹായവും, കാന്‍സര്‍ രോഗികള്‍ക്കുളള ധനസഹായവിതരണവും ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ അര്‍ച്ചന, വിവേക് ഗോപനും നിര്‍വഹിച്ചു. മികച്ച കര്‍ഷകനായ ഡോ.തെക്കെപയ്യല വിജയന്‍പിളളയെ കരുനാഗപ്പളളി എസിപി ശിവസുതന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ് പ്രസിഡന്റ് രാജുനായര്‍ സ്വാഗതവും, സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
















