പ്രേമപ്രഭാവമൊഴുകും
ഘനനീലഗാത്രം
കാണുന്നകണ്ണിനമൃത-
ക്കടല്‍തന്നെ നിത്യം
കാലത്രയത്തിനു-
മതീതമനന്തശായിന്‍
ശ്രീപത്മനാഭ ഭഗവന്‍
തവസുപ്രഭാതം
ആനന്ദചിന്മയഹരേ!
ഭഗവന്‍ തൊഴുന്നേന്‍
ആകാശനീലിമയില്‍
മുങ്ങിടുമാത്മരൂപം
പ്രേമസ്വരൂപ! ജപയജ്ഞ
മിതേനിവേദ്യം
ശ്രീപത്മനാഭ! ഭഗവന്‍
തവസുപ്രഭാതം
ജന്മാന്തരത്തിലുമിവര്‍ക്കു
ലഭിച്ചിടാത്ത
സമ്മോഹനത്വ മിതുനിന്‍
വരദാനമത്രേ
നിന്മേനി കണ്ടുതൊഴുതാ
ലതുതന്നെ പുണ്യം
ശ്രീപത്മനാഭ! ഭഗവന്‍
തവസുപ്രഭാതം
… തുടരും
















