Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത്ഷായ്‌ക്ക് അനുകൂലവിധി; അടികിട്ടിയത് ഗോപാല്‍ സുബ്രഹ്മണ്യത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 06:40 pm IST
inIndia

ന്യൂദല്‍ഹി: കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തിക്കൊണ്ട് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക് അനുകൂലമായി വന്ന കോടതി വിധിയില്‍ അടിയേറ്റത് അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യത്തിന്.

ഇപ്പോള്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിധിക്കണക്കു തിട്ടപ്പെടുത്തുന്ന വിഷയത്തില്‍ അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം മുന്‍കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ ഈ കേസില്‍ കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ അദ്ദേഹത്തിനെ പരിഹാസ്യനാക്കിയിരിക്കുന്നത്.

അമിത് ഷാ ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ 2005-ല്‍ ഗുജറാത്ത് പോലീസുമായുണ്ടായ ഏറ്റു മുട്ടലിലാണ് സൊഹ്‌റാബുദീന്‍ എന്ന കുറ്റവാളി കൊല്ലപ്പെട്ടത്. സൊഹ്‌റാബുദീന്‍ ഗുജറാത്ത്-രാജസ്ഥാന്‍-മദ്ധ്യപ്രദേശ് പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ അയാളുടെ തലയ്‌ക്കു വിലയിട്ടിരുന്നു.

അനധികൃത ആയുധ വ്യാപാരിയായിരുന്ന അയാള്‍ ഭീകര വിരുദ്ധ നിയമമായ ടാഡാ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉജ്ജയിനിയില്‍ അയാളുടെ താവളത്തിനടുത്തുനിന്ന് മദ്ധ്യപ്രദേശ് പോലീസ് 40 എകെ 56 തോക്കുകളും 100 എകെ 56 വെടിയുണ്ടകളും നൂറുകണക്കിന് ഗ്രനേഡുകളും കണ്ടെടുത്തിരുന്നു. വിവിധ സംസ്ഥാന പോലീസുകള്‍ക്കിയാള്‍ പിടികിട്ടാപ്പുള്ളിയായിരുന്നു.

കൊല്ലപ്പെട്ട സൊഹ്‌റാബുദീന്റെ സഹോദരന്‍ 2005 നവംബര്‍ 25-ന് സുപ്രീം കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ബന്ധമായിരുന്നു അതിനു പിന്നില്‍. ആദ്യ ദിവസംതന്നെ അന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ ഹാജരായി കേസിന്റെ തുടര്‍ നടപടിക്കു സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊള്ളാമെന്നറിയിച്ചു. അതേ സമയംതന്നെകേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോണി ജനറലും ഹാജരായി.

ഗോപാല്‍ സുബ്രഹ്മണ്യമാകട്ടെ, കോടതി ഉത്തരവുമൂലം നിയോഗിക്കപ്പെടാതെതന്നെ സ്വയം അമിക്കസ് ക്യൂറി ആവുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാര്‍ അതിനിടെ കേസന്വേഷണം സിബിഐക്ക് കൈമാറി.

ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ചെറുകക്ഷിയായിരുന്നിട്ടുകൂടി അറ്റോണി ജനറല്‍ കേസിന്റെ ഓരോ നടപടിക്രമത്തിലും അമിതമായി ഇടപെട്ടു. സിബിഐയുടെ പക്ഷപാതം സംബന്ധിച്ച് കോടതിയില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഗുജറാത്ത് പോലീസിലെ ഒരു പ്രത്യേക വിഭാഗത്തെക്കൊണ്ട് അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ ഏതാനും പോലീസ് ഓഫീസര്‍മാരെ കുറ്റക്കാരായിക്കണ്ട് അറസ്റ്റു ചെയ്തു.

പിന്നെയും അമിത്ഷായെയും മറ്റും കേസില്‍ പ്രതി ചേര്‍ക്കണമെന്ന കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും വാദങ്ങള്‍ക്കൊടുവില്‍ കേസ് അന്വേഷണം സുപ്രീം കോടതി സിബിഐക്ക് വിടുകയായിരുന്നു. സിബിഐയുടെ മുംബൈ കോടതിയാണ് ഇപ്പോള്‍ അമിത് ഷായ്‌ക്കെതിരേ തുടര്‍നടപടി ആവശ്യമില്ലെന്നു കണ്ടെത്തി വിധി പറഞ്ഞത്.

ഇതോടെ ഈ കേസില്‍ അമിത താല്‍പര്യമെടുത്ത് അമിക്കസ് ക്യൂറി വരെയായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിലപാട് അടിസ്ഥാനമില്ലാത്തതായെന്നു വ്യക്തമായിരിക്കുകയാണ്. പത്മനാഭ സ്വാമി ക്ഷേത്രസ്വത്തുകാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അമിക്കസ് ക്യൂറിയായി നിയുക്തനായ ഗോപാല്‍ സുബ്രഹ്മണ്യത്തിനു മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്‌ത്തുന്നതുകൂടിയാണ് അമിത് ഷായ്‌ക്ക് അനുകൂലമായ ഈ വിധി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.