ബീജിംഗ്: ചൈനയിലെ തെക്കന്‍ പട്ടണമായ ഫോഷനില്‍ ഓട്ടോറിക്ഷയുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന ഫുഹുവ എഞ്ചിനീയറിംഗ് ആന്റ് മാനുഫാക്ച്ചറിംഗ് ഫാക്ടറിയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു.
20 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഫോഷനിലെ ജില്ലാ അധികൃതര്‍ അറിയിച്ചു.
ഫാക്ടറിയില്‍ നിന്നും മൂന്ന് തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ ഭിത്തിയും മുകള്‍ത്തട്ടും തകര്‍ന്നു. സമീപത്തുള്ള ഗ്ലാസ് ഫാക്ടറിക്കും മറ്റ് പല പ്ലാന്റുകള്‍ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
















