Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു മദ്യവിരുദ്ധന്റെ സങ്കടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 09:29 pm IST
in Vicharam

2014ല്‍ കേരളത്തില്‍ ഒരു മിശിഹാ പിറക്കുകയുണ്ടായി; ദൈവത്തിന്റെയും ഔസേപ്പിന്റെയും യാതൊരു സഹായവുമില്ലാതെ. ഒരു ഖദര്‍ധാരിയായ മിശിഹാ.  യേശുക്രിസ്തുവിന്റെ ഉപദേശം സര്‍വചരാചരങ്ങളെയും സ്‌നേഹിക്കുക എന്നായിരുന്നെങ്കില്‍ സുധീര മിശിഹായുടെ ഉപദേശം മലയാളികള്‍ മദ്യപിക്കരുതെന്നും കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം എന്നുമായിരുന്നു. എന്തും ഏതും കൈപ്പിടിയിലൊതുക്കുന്ന അമേരിക്കപോലും തോറ്റിടത്താണ് തിളങ്ങുന്ന പ്രതിച്ഛായയ്‌ക്കുവേണ്ടി, മുഖ്യമന്ത്രിപദത്തിനുവേണ്ടി 10 കൊല്ലത്തോളം രാഷ്‌ട്രീയ വനവാസം നയിച്ച സുധീരന്‍ ഈ ആഹ്വാനവുമായി രംഗപ്രവേശം ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരതനൊന്നുമല്ലല്ലോ സുധീരാഹ്വാനം അനുസരിക്കാന്‍.

സുധീര മിശിഹാ ഒരു പടികൂടി മുമ്പോട്ടുപോയി പ്രഖ്യാപിച്ചത് മദ്യപന്മാരുടെ വോട്ട് വേണ്ട എന്നാണ്! അതുതന്നെ തെളിയിക്കുന്നില്ലേ ഇന്ത്യ മഹാസാമ്രാജ്യത്ത് ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നവര്‍ കേരളത്തിലാണെന്ന്! മദ്യവില്‍പ്പന ഖജനാവിലേക്ക് എത്രകോടി കൊണ്ടുവരുന്നു എന്നു കണക്കുകള്‍ കൈവിരലിലാക്കിയ ധനമന്ത്രിയോട് ചോദിച്ചാല്‍ കോടികളല്ല 70 ബില്യണ്‍ ആണ് എന്നു പറയും. പക്ഷേ സുധീര മിശിഹായുടെ ദിവാസ്വപ്‌നം പത്തുകൊല്ലംകൊണ്ട് കേരളത്തെ മദ്യവിമുക്തമാക്കുമെന്നാണ്.

കേരളയാത്രയോടെയാണ് സുധീര മിശിഹാ ഏവരേയും ഞെട്ടിച്ച ഈ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം ആ യാത്രയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ സ്ത്രീകളുടെ അഭിപ്രായം മാത്രമേ തേടിയുള്ളോ? സ്ത്രീകളാണ് കേരളത്തില്‍ പുരുഷന്മാരെക്കാള്‍ അധികം എന്നുപറയുമ്പോഴും അവര്‍ക്കും രാഷ്‌ട്രീയവും പാര്‍ട്ടി ഭക്തിയും ഒക്കെ ഉണ്ടെന്ന് മിശിഹാ മറന്നോ? അദ്ദേഹം മറന്ന മറ്റൊരു കാര്യം ഇക്കാലത്ത് സ്ത്രീകളും മദ്യപിക്കുന്നു എന്ന വസ്തുതയാണ്. ഞായറാഴ്ച വരണ്ടതാക്കിയപ്പോള്‍ കുപ്പികള്‍ വീട്ടിലെ ഫ്രിഡ്ജിലെത്തി. വീട്ടില്‍ ഭര്‍ത്താവ് മദ്യപിക്കുമ്പോള്‍ ഭാര്യക്ക് കമ്പനികൊടുക്കണമെന്ന് തോന്നിയാലോ? മകന്‍ അതെന്താണന്നറിയാന്‍ ലേശം വാട്ടര്‍ബോട്ടിലിലാക്കിയാലോ?

പണ്ടേ ഉള്ള ചൊല്ല് ‘വോട്ടിന്‌നോട്ട്’ എന്നാണ്. നോട്ട് കൊടുത്ത് വോട്ടുവാങ്ങി സഭയിലെത്തിയാല്‍ നോട്ടിനെ സ്വര്‍ണനോട്ടാക്കാം എന്നറിയാത്ത ഏത് രാഷ്‌ട്രീയക്കാരനാണുള്ളത്? പക്ഷേ സുധീരന്‍ജി പറയുന്നത് മദ്യപരുടെ വോട്ട് വേണ്ട എന്നല്ലേ? അപ്പോള്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ താത്പര്യമില്ലേ? ചില കുശുമ്പുകാര്‍ പ്രചരിപ്പിക്കുന്നത് സുധീരന്‍ ഇപ്പോള്‍ ഈ യാത്രാ കലാപരിപാടികളും മദ്യനിരോധന പ്രഖ്യാപനവും എല്ലാം നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ കസേര ലക്ഷ്യമിട്ടാണെന്നാണ്. ചാണ്ടി ആരാ മോന്‍? ഇപ്പോള്‍ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ വെറ്റിലയും പാക്കും ദക്ഷിണവച്ചേനെ. അങ്ങനെയുള്ള ചാണ്ടിയോടാ കളി?

കെപിസിസി പ്രസിഡന്റായശേഷം വി.എം.സുധീരന്‍ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ഒരുപടികൂടി കടന്ന് മദ്യനിരോധനവും 712 ബാറുകള്‍ പൂട്ടുമെന്നും പ്രഖ്യാപിച്ചു. സുധീരന്റെ പ്രതിച്ഛായ തെളിയണമെങ്കില്‍ ഇനി ഭസ്മമിട്ട് തേയ്‌ക്കണം. ഈ പോസ്റ്ററിംഗ് ഒക്കെ നടത്തിയതുതന്നെ പ്രതിച്ഛായ ലക്ഷ്യംവച്ചാണ്. പക്ഷേ എല്ലാ നല്ല കാര്യത്തിനും പിന്തുണ പ്രഖ്യാപിക്കുന്ന വി.ഡി.സതീശന്‍പോലും സുധീരനെ തുണച്ചുകണ്ടില്ല. പ്രതിച്ഛായയെക്കുറിച്ചു പറയുമ്പോള്‍ സുധീരന് പണ്ടും ഇപ്പോഴും ആയിരം നാവാണ്. എല്ലാവരും ശ്രമിക്കുന്നത് സ്വന്തം പ്രതിച്ഛായ നന്നാക്കനല്ലേ എന്നാണ് അദ്ദേഹം ചോദിക്കാറുള്ളത്. ഇങ്ങനെ തട്ടിവിട്ടാല്‍ തന്റെ ഉദ്ദേശ്യശുദ്ധി ആരും സംശയിക്കില്ലെന്ന് ഒരുപക്ഷേ സുധീരന്‍ കരുതുന്നുണ്ടാവാം.

സുധീരന്റെ പ്രതിച്ഛായയുടെ പൊള്ളത്തരം മന്ത്രി കെ.എം. മാണി കോഴക്കേസില്‍ കുടുങ്ങിയപ്പോള്‍ ജനങ്ങള്‍ കണ്ടതാണ്. അഴിമതിവിരുദ്ധനായ, മദ്യവിരുദ്ധനായ സുധീരന്‍ പ്രഖ്യാപിച്ചത് മന്ത്രി മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ്! കോണ്‍ഗ്രസിലുള്ള പലരും മാണി രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് സുധീരന്‍ ഈ നിലപാടുമായി രംഗത്തെത്തിയത്.

പ്രതിച്ഛായാപ്പോരിലും ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ സുധീരാനാകാത്തത് സുധീരന്‍ മാനത്തു കാണുമ്പോള്‍ ചാണ്ടി മനസ്സില്‍ കണ്ട് പ്രസ്താവന നടത്തിയിരിക്കും എന്നതിനാലാണ്. സുധീരന്റെ മദ്യനിരോധന പ്രസ്താവന വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ എഴുന്നൂറിലധികം ബാറുകള്‍ പൂട്ടാനും അതില്‍ നിലവാരമുള്ള 418 ബാറുകള്‍ നിലവാരം മെച്ചപ്പെടുത്തി പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. പ്രസ്താവന നടത്തിയശേഷം രക്ഷപ്പെടാന്‍ മന്ത്രിസഭയോ അസംബ്ലിയോ ഉണ്ടല്ലോ! ശനിയാഴ്ച കൂടി വരണ്ടതാക്കി തരും എന്ന വാഗ്ദാനവും മുന്നോട്ടു വച്ചു.

ബാര്‍ പൂട്ടിയപ്പോള്‍ പത്തുപേരോ മറ്റോ ആത്മഹത്യ ചെയ്തതും മനഃപൂര്‍വം സുധീരന്‍ജിയെ തോല്‍പ്പിക്കാനായിരുന്നോ ആവോ? പക്ഷേ അത് ഉമ്മന്‍ചാണ്ടിക്ക് ഗുണകരമായി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചര്‍ച്ചചെയ്ത് പൂര്‍ണമദ്യനിരോധനം പ്രായോഗികമല്ല എന്നും അതുകൊണ്ട് അതില്‍ മാറ്റംവരുത്തേണ്ടത് ആവശ്യമാണെന്നും പ്രഖ്യാപിച്ചു. പാവം സുധീരന്‍! ഡംപ് സ്ട്രക്ക്. ഞങ്ങള്‍ പത്രക്കാര്‍ എന്നും സുധീരനെ ആദര്‍ശധീരന്‍ എന്നും അഴിമതിവിരുദ്ധന്‍ എന്ന നിലയിലും വാഴ്‌ത്തപ്പെട്ടവനാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ അന്തിക്രിസ്തുവാക്കി മാറ്റാനാണ്  ഉമ്മന്‍ചാണ്ടിയുടെ ശ്രമം.

കാര്യം പണ്ട് എംഎല്‍എയും മന്ത്രിയും ഒക്കെയായിരുന്നെങ്കിലും 10 വര്‍ഷമായി മന്ത്രിസഭയിലെന്നല്ല, കോണ്‍ഗ്രസില്‍ പോലും ഒരു പദവിയുമില്ലാതെ ഗതികിട്ടാതായപ്പോള്‍ എടുത്തണിഞ്ഞ വേഷം ‘ഡും.’ മദ്യനയത്തില്‍ മാറ്റംവരുത്തി പൂട്ടിയ ബാര്‍ തുറക്കുന്നുവെന്ന് പ്രസ്താവിച്ച് മാറ്റത്തിനുള്ള അംഗീകാരം നേടിയെടുത്തു. അതും പോരാഞ്ഞ് മദ്യനിരോധന കേരളയാത്രയ്‌ക്കിടെ ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ എക്‌സൈസുകാരനെ ഇടയ്‌ക്കുനിര്‍ത്തി കാശുപിരിവും നടത്തി.

മദ്യപരുടെ വോട്ടും വേണ്ട, നോട്ടും വേണ്ട എന്നുപറഞ്ഞയാള്‍ ചാണ്ടി ജില്ലയില്‍നിന്നും പണംപിരിച്ചത് അത് മദ്യരഹിതമായതിനാലാണോ എന്തോ? സംശയങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. സുധീരന് നെഞ്ചില്‍ കൈവച്ച് പറയാമോ, ജീവിതത്തില്‍ ഒരിക്കലെങ്കിലും അബ്കാരികളില്‍നിന്ന് സഹായം പറ്റിയിട്ടില്ലെന്ന്. അന്തിക്കാട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ പലതും പറയാനുണ്ടാവുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

ഞാന്‍ മദ്യവിരോധിയാകാന്‍ കാരണം അതിന്റെ ദുഃഖം അറിഞ്ഞവളായതിനാലാണ്. പക്ഷേ മദ്യനിരോധനം എന്നത് കേരളത്തില്‍ ഒരു ദിവാസ്വപ്‌നം ആയി മാത്രം അവശേഷിക്കുമെന്ന് എനിക്കുപോലും തിരിച്ചറിവുണ്ട്. പ്രശസ്ത സൈക്യാട്രിസ്റ്റ് സി.ജെ.ജോണ്‍ പറയുന്നത് കുട്ടികള്‍ 13 വയസ്സില്‍ മദ്യപിക്കുന്നു എന്നാണ്. വൈനും ബിയറും സോഫ്റ്റ് ഡ്രിങ്കാണത്രെ. എന്തെല്ലാം സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍.

മദ്യം നിരോധിച്ചാല്‍ സ്പിരിറ്റും വ്യാജമദ്യവും കേരളത്തിലേക്കൊഴുക്കാന്‍ തമിഴ്‌നാടും കര്‍ണാടകയും ചെക്ക് പോസ്റ്റിനപ്പുറത്ത് തയ്യാര്‍. മന്ത്രി മാണി ചെക്ക് പോസ്റ്റ് ചെക്കിംഗ് കര്‍ശനമാക്കും എന്നുപറയുന്നു. പക്ഷേ മദ്യം ചെക്ക്‌പോസ്റ്റിലൂടെയല്ല വരുന്നതെന്നുമാത്രം! ശ്രീനാരായണഗുരു ഉദ്‌ബോധിപ്പിച്ചത് ”കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്” എന്നായിരുന്നു. ഇപ്പോള്‍ അവരുടെ വക്താവായ വെള്ളാപ്പള്ളി നടേശനും പറയുന്നത് മദ്യനയം തെറ്റാണെന്നാണ്. കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ പറയുന്നത് സുധീരന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നാണ്.

ഐഎന്‍ടിയുസിയും മദ്യനയത്തില്‍  ഭിന്നാഭിപ്രായക്കാരാണ്!

തനിക്ക് ഗ്രൂപ്പില്ലെന്ന ഒരു നാട്യം സുധീരന്റെ കൂടപ്പിറപ്പാണ്. പക്ഷേ മദ്യനയ പ്രശ്‌നത്തില്‍ ഒറ്റപ്പെട്ടുപോയ സുധീരന്‍ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടാക്കുന്നതും കേരളീയര്‍ കണ്ടു. ആന്റണിയെന്ന ദൈവപുത്രന് വഴിയൊരുക്കുന്ന സ്‌നാപകയോഹന്നാനാണ് താനെന്ന ഒരു നാട്യവും സുധീരനുണ്ടായിരുന്നു. എന്നാല്‍ മദ്യനയ വിവാദത്തില്‍ ആന്റണിയുടെപോലും വാക്കുകള്‍ക്ക് ആദര്‍ശധീരന്‍ ചെവികൊടുത്തില്ല എന്നാണ് കേള്‍ക്കുന്നത്.

ഏതായാലും സുധീരന് ഈ കേരളയാത്രയും മദ്യനിരോധന പ്രസ്താവനകളും ഇഷ്ടംപോലെ മഞ്ഞവെളിച്ചം നേടിക്കൊടുത്തു. പക്ഷേ അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ക്കൊക്കെ, അല്ലെങ്കില്‍ വേണ്ട അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം സുധീരന്റെ അന്തിമലക്ഷ്യം പ്രതിച്ഛായാ മിനുക്കലല്ല, മറിച്ച് മുഖ്യമന്ത്രിക്കസേരയാണെന്ന്! സുധീരന്റെ പ്രതിച്ഛായയെ വെല്ലുവിളിച്ച് സുധീരന്റേതിനെക്കാള്‍ വലിയ മദ്യനിരോധനം പ്രഖ്യാപിച്ചശേഷം യാതൊരു കൂസലുമില്ലാതെ മദ്യനയം തിരുത്തി എന്നുപറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമേകിയതുതന്നെ തന്റെ കസേര തന്റേതുതന്നെയായിരിക്കും എന്ന ആത്മവിശ്വാസമായിരിക്കണമല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.