Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിപ്പ ഭൂസമരം; രണ്ടാം വാര്‍ഷികാഘോഷത്തിന് ഗോത്രപൂജയോടെ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 10:05 pm IST
in Kollam

കൊല്ലം: കുളത്തുപ്പുഴ അരിപ്പയില്‍ ആദിവാസി, ദളിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ കോളനിവിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഭൂസമരത്തിന് രണ്ട് വയസ്. രണ്ടാം വാര്‍ഷികാഘോഷത്തിന് അരിപ്പയില്‍ ഗോത്രപൂജയോടെ തുടക്കമായി.

ഭൂസമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന് എഡിഎംഎസ് പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.

ആദിവാസികളും ദളിതരും ഭൂമി ചോദിക്കുമ്പോള്‍ എവിടെയാണ് ഭൂമി എന്ന് മറുചോദ്യം ഉന്നയിക്കുന്നവര്‍ ഒരു നൂറ്റാണ്ടിലേറെയായി അനധികൃതമായി ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമി കയ്യടക്കിവച്ച ഹാരിസണ്‍ മലയാളത്തിന് രാഷ്‌ട്രീയസംരക്ഷണം നല്‍കിവരികയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലയില്‍ മാത്രം മുപ്പതിനായിരം ഏക്കര്‍ ഭൂമി അനധികൃതമായാണ് ഹാരിസണ്‍ മലയാളം കൈവശംവെക്കുന്നതെന്ന് കണ്ടെത്തിയിട്ടും ഇത് തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തി കാട്ടാതെ ഹൈക്കോടതിയില്‍ അവര്‍ക്ക് നിയമസഹായം ചെയ്തുകൊടുക്കുകയാണ്. ഹാരിസണ്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കൈവശംവെക്കുന്ന ജില്ലയിലെ ആര്യങ്കാവില്‍ മാത്രം പതിനായിരത്തില്‍പരം ഏക്കര്‍ ഭൂമിയുണ്ട്.

ഈ ഭൂമിയിലെ മിച്ചഭൂമി ഏറ്റെടുത്താല്‍മാത്രം അരിപ്പഭൂസമരം പരിഹരിക്കപ്പെടും. കിഴക്കന്‍മേഖലയില്‍ മാവോയിസ്റ്റ് ഭീഷണിയെന്നപേരില്‍ നടന്നുവരുന്ന പ്രചരണം ഹാരിസണ്‍ മലയാളത്തെ സഹായിക്കുന്നതിന് വേണ്ടിയാണ്. ഭൂസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ നോട്ടമിട്ടിരിക്കുന്ന മേഖലയില്‍ സര്‍ക്കാര്‍ സമരങ്ങളെ നേരിടുന്നതിനുവേണ്ടി തന്ത്രം മെനയുന്നതിന്റെ ഭാഗമാണ് മാവോയിസ്റ്റ് പ്രചരണമെന്ന് ശ്രീരാമന്‍ പറഞ്ഞു.

അരിപ്പഭൂസമരത്തിന്റെ രണ്ടാംവാര്‍ഷികം ഇന്നലെ വൈകിട്ട് ആദിവാസി ഊര് മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഗോത്രപൂജയോടെ ആരംഭിച്ചു. ഇന്ന് നാട്ടറിവ് മേളയും സമരപ്രവര്‍ത്തകരുടെ കലാപരിപാടികളും നടക്കും. ഉച്ചക്ക് മൂന്നിന് സാംസ്‌കാരികസമ്മേളനം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുവകവി പി.ആര്‍.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കാവ്യസന്ധ്യ അരങ്ങേറും. നാളെ വൈകിട്ട് നാലിന് ചിന്നക്കട കേന്ദ്രീകരിച്ച് ഭൂമി അവകാശ പ്രക്ഷോഭറാലി നടക്കും.

അഞ്ചിന് ആശ്രാമം മൈതാനത്തിന് സമീപം പൊതുസമ്മേളനം നടക്കും. ബി.ആര്‍.പി.ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യും. കെ.അംബുജാക്ഷന്‍, മധു പുന്നപ്ര, പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍, ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശനന്‍, ഏകതാ പരിഷത്ത് കോര്‍ഡിനേറ്റര്‍ പി.വൈ.അനില്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന്‍ തുടങ്ങി വിവിധ സാമൂഹ്യസംഘടനാ നേതാക്കള്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ അഷ്ടപാലന്‍ വെള്ളാര്‍, കെ.നീലക്കുയില്‍, രതീഷ്.ടി, ഗോപി, വി.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.