Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനോട് പാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 08:10 pm IST
in Samskriti

ജ്ഞാനശക്തികൊണ്ട് മനസ്സിലെ വൃത്തിതരംഗങ്ങളെ നിരാകരിക്കുന്ന ഓരോ അവസരത്തിലും വാസനാശക്തി ക്ഷയോന്മുഖമാവുകയും ജ്ഞാനം പ്രവൃദ്ധമാവുകയും ചെയ്യും. പഠനം കൊണ്ട് മാത്രമല്ല ആചരണംകൊണ്ടും നിരന്തരമുള്ള അഭ്യാസംകൊണ്ടുമാണ് ജ്ഞാനം വര്‍ദ്ധിക്കുന്നത്.

ജ്ഞാനവും ഈശ്വരകാരുണ്യവും രണ്ടല്ല. വേണ്ട സമയത്ത് ജ്ഞാനം സഹായത്തിനെത്തിയില്ലെങ്കില്‍ ശക്തമായ ചിത്തവൃത്തികളും ആസക്തികളും ആഞ്ഞടിക്കുമ്പോള്‍ ജ്ഞാനം സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ ഈശ്വരകാരുണ്യത്തിന് പാത്രമായിട്ടില്ലെന്നുള്ളതിന്റെ സംശയരഹിതമായ തെളിവായി അതിനെ കാണാം.

നിങ്ങള്‍ ഈശ്വരകാരുണ്യത്തിന് വിധേയരാകുമ്പോള്‍ ജ്ഞാനം പ്രഫുല്ലമാകും. ജ്ഞാനം താത്വിക പാണ്ഡിത്യമല്ല. അതൊരു അപാരമായ ശക്തിയാണ്. അത് ഗ്രന്ഥങ്ങളിലില്ല. അത് നിങ്ങളില്‍തന്നെ വര്‍ത്തിക്കുന്നു.

ഈശ്വര കാരുണ്യത്തിനു പാത്രമാകാത്തിടത്തോളം കാലം നിങ്ങള്‍ ധാര്‍മ്മികമായും ബുദ്ധിപരമായും അന്ധകാരത്തിലായിരിക്കും ഉഴലുക. ഇരുട്ടില്‍ നടക്കുമ്പോള്‍ വസ്തുക്കള്‍ ദൃഷ്ടിഗോചരമല്ല. തട്ടിമറിഞ്ഞ് നിലംപതിക്കും. അതുപോലെ ധാര്‍മ്മികമായും ബുദ്ധിപരവുമായുള്ള തമസ്സില്‍ ചരിക്കുമ്പോള്‍ വിവേചനശക്തി നഷ്ടപ്പെടുന്നു.

ശരിയായ നിഗമനത്തിലെത്താനുള്ള കഴിവ് ഇല്ലാതാകുന്നു. ഏതാണ് ധര്‍മ്മം, ഏതാണധര്‍മ്മം എന്നു മനസ്സിലാവുകയില്ല. മാത്രമല്ല അധര്‍മ്മത്തെ ധര്‍മ്മമായും അസത്യത്തെ സത്യമായും മമതാ ബന്ധത്തെ പ്രേമമായും ബന്ധനത്തെ സ്വാതന്ത്ര്യമായും തെറ്റിദ്ധരിക്കുകയും ചെയ്യും.

ആ അവസ്ഥയില്‍ തന്റെ പ്രത്യക്ഷങ്ങളായ തെറ്റുകളേയും അബദ്ധങ്ങളെയും വിഡ്ഢിത്തങ്ങളേയും പോരായ്‌മകളെയും അറിയുകയില്ല. അവയെ അറിഞ്ഞാല്‍തന്നെയും അത് സമ്മതിക്കാന്‍ അഹന്ത അനുവദിക്കുന്നില്ല. തന്റെ വികലമായ വീക്ഷണത്തിന് വിധേയമായത് മാത്രം ശരിയാണെന്നും താന്‍ ചെയ്യുന്നതുമാത്രം ധര്‍മ്മമാണെന്നും തന്റെ വാക്കുമാത്രം നിയമമായിരിക്കണമെന്നും അയാള്‍ കരുതുന്നു.

അജ്ഞതയും അഹങ്കാരവുമുള്ളവന്റെ മനോഗതി അങ്ങനെയാണ്. കൂടാതെ കൂടുതല്‍ അധഃപതനത്തിന് വഴി തെളിക്കുന്ന മറ്റൊരവസ്ഥയുണ്ട്. ഒരു പ്രവൃത്തിചെയ്യുന്നത് നിന്ദ്യവും പാപകരവുമാണെന്ന് അറിഞ്ഞിട്ടും അതില്‍ വ്യാപൃതനാകാന്‍ തുനിയുക, ലജ്ജാബോധം, സാന്മാര്‍ഗ്ഗികബോധം, നിത്യഭീതി, ഈശ്വരഭയം ഇവയെല്ലാം കാറ്റത്ത് പറത്തുന്നു. അങ്ങനെ അയാള്‍ ധര്‍മ്മഭ്രഷ്ടനായി തീരുന്നു. ഇതാണ് സ്വന്തം ആത്മാവിനോട് ചെയ്യുന്ന ഏറ്റവും ഭീകരമായ പാതകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.