Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കല്ലുവാതുക്കല്‍ പഞ്ചായത്ത് റോഡുകളുടെ ശവപ്പറമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 10:03 pm IST
inKollam

ചാത്തന്നൂര്‍: പൊട്ടിപ്പൊളിഞ്ഞ റോഡുകളും മരണക്കുഴികളാകുന്ന ഗട്ടറുകളുമായി കല്ലുവാതുക്കല്‍ പഞ്ചായത്ത് നിവാസികള്‍ നട്ടം തിരിയുന്നു. നരേന്ദ്രമോദിസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശഗ്രാമപദ്ധതിയില്‍ കല്ലവാതുക്കല പഞ്ചായത്തിനെയും ഉള്‍പ്പെടുത്താന്‍ ഏതെങ്കിലും ജനപ്രതിനിധി തയ്യാറകണമെന്ന ആവശ്യമാണ് ഇപ്പോള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നത്.

വര്‍ഷങ്ങളായിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും നടക്കാത്ത റോഡുകളാണ് പഞ്ചായത്തിലുടനീളമുള്ളതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ കാലവര്‍ഷം കഴിയട്ടെ, തുലാവര്‍ഷം കഴിയട്ടെ തുടങ്ങിയ ഉറപ്പുകള്‍ ഓരോന്നായി പറഞ്ഞ് മുന്നോട്ടുപോകുകയാണ് എംഎല്‍ഏ അടക്കമുള്ള ജനപ്രതിനിധികള്‍. പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ കല്ലുവാതുക്കല്‍-ഓയൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു. കല്ലുവാതുക്കല്‍ വില്ലേജ് ഓഫീസ് മുതല്‍ അടുതല പാലംവരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് തകര്‍ന്നത്.

ഈ റോഡ് പൊളിഞ്ഞതോടെ ഇരുചക്രയാത്രക്കാരും കാല്‍നടക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. കല്ലുവാതുക്കലില്‍നിന്ന് ഓയൂരിലേക്കുള്ള പ്രധാനപാതയാണ് അധികൃതരുടെ അവഗണനമൂലം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. അടുതല പമ്പുഹൗസിനു സമീപം റോഡിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. റോഡിന്റെ മധ്യേയാണ് പമ്പുഹൗസില്‍നിന്നുള്ള പ്രധാന പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇടയ്‌ക്കിടെ പൈപ്പ് പൊട്ടിയൊഴുകിയതിനാല്‍ റോഡ് വിണ്ടുകീറുന്നു. ഇതോടെ യാത്ര ദുസ്സഹമാകുന്നു. ക്വാറികളില്‍നിന്നുള്ള ലോറികള്‍ നിരവധി ഇതുവഴി കടന്നുപോകുന്നുണ്ട്. പാറച്ചീളുകള്‍ അടുക്കി അപകടം കൂടാതെ ലോറികള്‍ പോകുമെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൂടാതെ പൈപ്പ്‌ലൈന്‍ പൊട്ടിയൊഴുകുന്ന ചെളിവെള്ളം സമീപത്തെ കച്ചവടക്കാരെയും വലയ്‌ക്കുന്നു.

പാരിപ്പള്ളി മുക്കട ജവഹര്‍ ജംഗ്ഷന്‍ റോഡും പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. മടത്തറയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പാരിപ്പള്ളി ടൗണിലെത്താതെ ദേശീയപാതയില്‍ കയറാനുള്ള ബൈപ്പാസ് റോഡാണിത്. യാത്രക്കാര്‍ക്ക് വളരെയധികം ഉപയോഗമുള്ള ഈ റോഡ് തകര്‍ന്നിട്ടും അനങ്ങാപ്പാറ നയം സീകരിക്കുകയാണ് അധികാരികള്‍. പ്രശസ്തമായ ശ്രീരാമപുരം ക്ഷേത്രത്തിലേക്കുള്ള റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങളാകുന്നു. ദേശീയപാതയില്‍ ശ്രീരാമപുരത്ത് നിന്നും ക്ഷേത്രത്തിലേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്നുകിടക്കുന്നത്. ക്ഷേത്രം റോഡ് തകര്‍ന്നതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

ഒന്നരവര്‍ഷം മുമ്പ് എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവാക്കിയെന്ന് പരസ്യബോര്‍ഡുകള്‍ നിരത്തി പ്രഖ്യാപിച്ച മീനബലം ഗുരുമന്ദിരം ശാസ്ത്രിമുക്ക് റോഡിലും യാത്ര ദുരിതമയമാണ് എല്ല് നുറുങ്ങാതെ യാത്ര ചെയ്യണമെങ്കില്‍ നല്ലനേരം നോക്കണം. ടാറിംഗ് പൊളിഞ്ഞ് ഗര്‍ത്തങ്ങളായി മാറിയ പാതയില്‍ നടക്കാന്‍പോലും കഴിയില്ല. ഈ റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉദ്യോഗസ്ഥരും കരാറുകാരുമായി എംഎല്‍എയുടെ പാര്‍ട്ടിക്കാര്‍ നടത്തിയ അഴിമതിയാണ് ഈ റോഡ് ഇത്രയും പെട്ടെന്ന് തകരാന്‍ കാരണമെന്നാണ് ആരോപണം. ഇളംകുളം തൊളിക്കുഴി വഴിയുള്ള വിലവൂര്‍കോണം ലിങ്ക് റോഡും തകര്‍ന്നുകഴിഞ്ഞു

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ എംഎല്‍എ അടക്കമുള്ള ഇടതുവലത് ജനപ്രതിനിധികളുടെ റോഡ് വികസനപ്രഖ്യാപനങ്ങള്‍ വഴിപാടായി മാറുകയാണെന്നതിന്റെ തെളിവുകളാണിത്. സമരങ്ങള്‍ പലതും നടന്നെങ്കിലും റോഡ്‌വികസനം ഇപ്പോഴും അന്യമാണ്. കാല്‍നടക്കാരും വിദ്യാര്‍ത്ഥികളുമാണ് യാത്രാദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുത്തിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.