Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടുംബശ്രീ ത്രിതല തെരഞ്ഞെടുപ്പ് ജനുവരി എട്ടു മുതല്‍ 25വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:04 pm IST
in Kollam

കൊല്ലം: കുടുംബശ്രീ ത്രിതല തെരഞ്ഞെടുപ്പ് ജനുവരി എട്ടിന് തുടങ്ങി 25ന് അവസാനിക്കും. 26ന് പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കും. മൂന്ന് വര്‍ഷമാണ് ഭാരവാഹികളുടെ കാലാവധി. ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങളെയും രണ്ടാംഘട്ടത്തില്‍ എഡിഎസ് (ഏരിയാ ഡെവലപ്പ്‌മെന്റ് സൊസൈറ്റി), മൂന്നാംഘട്ടത്തില്‍ സിഡിഎസ് (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) ഭാരവാഹികളെയുമാണ് തെരഞ്ഞെടുക്കുന്നത്. വരണാധികാരികള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം സിഡിഎസ് തലത്തില്‍ പുറത്തിറക്കി. 29വരെ പ്രത്യേക അയല്‍ക്കൂട്ടയോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പൊതുയോഗ അദ്ധ്യക്ഷയെ കണ്ടെത്തി രേഖാമൂലം സിഡിഎസ് തെരഞ്ഞെടുപ്പ് അധികാരികള്‍ക്ക് കൈമാറും.

2015 ജനുവരി ഒന്നു മുതല്‍ ഏഴുവരെ അയല്‍ക്കൂട്ട അദ്ധ്യക്ഷന്‍മാര്‍ക്ക് പരിശീലനം നല്‍കും. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും നീതിപൂര്‍വവുമായി നടത്താന്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ സിഡിഎസ് തലത്തില്‍ 75 വരണാധികാരികളെയും, 75 അസിസ്റ്റന്റ് വരണാധികാരികളെയും നിയമിച്ചു.

ജനുവരി എട്ടു മുതല്‍ 14വരെയാണ് അയല്‍ക്കൂട്ട’ തെരഞ്ഞെടുപ്പ്. 18മുതല്‍ 21വരെ എഡിഎസ് (വാര്‍ഡുതലം) തെരഞ്ഞെടുപ്പും 25ന് സിഡിഎസ് (പഞ്ചായത്തുതലം) തെരഞ്ഞെടുപ്പും നടത്തും. വാര്‍ഡുതല തെരഞ്ഞെടുപ്പിനായി ഉദേ്യാഗസ്ഥരെ പരിശീലനം നല്‍കി നിയമിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പിനായുള്ള ബൈലോ, കൈപുസ്തകം, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ത്തിയായി. അയല്‍ക്കൂട്ടതലത്തില്‍ ഉപസമിതി കണ്‍വീനര്‍മാരടക്കം അഞ്ചംഗസമിതിയെ തെരഞ്ഞെടുക്കും. എഡിഎസ് വാര്‍ഡുതലത്തില്‍ ഏഴ് അംഗസമിതിയെയും അവരില്‍ നിന്നും ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരെയുമാണ് തെരഞ്ഞെടുക്കുക.

സിഡിഎസ് തലത്തില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സിഡിഎസ് എക്‌സിക്യൂട്ടീവ് എന്നിവരെയും തെരഞ്ഞെടുക്കും. എഡിഎസ് പരിധിയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന് ഏഴ് ഭരണസമിതി അംഗങ്ങളെ കണ്ടെത്തും. ഇവരില്‍ നിന്നാണ് എഡിഎസ് ഭാരവാഹികളെ തെരഞ്ഞടുക്കുക. സിഡിഎസ് പരിധിയിലെ (പഞ്ചായത്ത്) മുഴുവന്‍ എഡിഎസ് ഭരണസിമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് സിഡിഎസ് ഭാരവാഹികളെ തെരഞ്ഞടുക്കുക. ഓരോ വാര്‍ഡിലേയും ഏഴ് ഭരണസമിതി അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് ഒരാളെ സിഡിഎസ് എക്‌സിക്യൂട്ടീവ് സമിതിയിലേക്ക് തെരഞ്ഞടുക്കും. ഒരു വാര്‍ഡിന് ഒരു പ്രതിനിധി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ഇവര്‍ ചേര്‍ന്ന് പുതിയ സിഡിഎസ് ഭാരവാഹികളെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് നടത്തും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍, മറ്റ് സ്ഥിരം ജോലിയുള്ളവര്‍ (സര്‍ക്കാര്‍-സ്വകാര്യസ്ഥാപനങ്ങളില്‍) തുടങ്ങിയവര്‍ക്ക് സിഡിഎസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കുന്നതിനു അര്‍ഹതയുണ്ടാവില്ല.

ത്രിതല സംഘടനാ തെരഞ്ഞെടുപ്പുകളില്‍ അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറി, എഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയോ മറ്റു സഹകരണ സ്ഥാപനങ്ങളിലേയോ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കോ, ജനപ്രതിനിധികള്‍ക്കോ മത്സരിക്കാന്‍ യോഗ്യതയുണ്ടായിരിക്കുകയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് 90 ദിവസം മുമ്പ് രൂപീകരിച്ച അയല്‍ക്കൂട്ടങ്ങളുള്‍പ്പടെ ഡിസംബര്‍ 20ന് മുമ്പുവരെ സിഡിഎസില്‍ അഫിലിയേഷന്‍ നേടിയിട്ടുള്ള എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാം. ഒരു അയല്‍ക്കൂട്ടത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ ചേര്‍ന്ന് തെരഞ്ഞടുപ്പിന് അഞ്ചുദിവസം മുമ്പ് വരണാധികാരിയോട് എഴുതി ആവശ്യപ്പെടാവുന്നതും തക്കതായ കാരണങ്ങളുണ്ടെന്ന് വരണാധികാരിക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പിന് പ്രത്യേക നിരീക്ഷകന്റെ സേവനം ലഭ്യമാകും.

അയല്‍ക്കൂട്ട ഭരണസമിതിയില്‍ പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായക വോളന്റിയര്‍, ആരോഗ്യ വിദ്യാഭ്യാസ വോളന്റിയര്‍, അടിസ്ഥാനസൗകര്യ വോളന്റിയര്‍ എന്നിങ്ങനെ അഞ്ചുപേരെ തെരഞ്ഞടുക്കും. ഇവരില്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരില്‍ ഒരാള്‍ ബിപിഎല്‍ കുടുംബാംഗമായിരിക്കണം. ബിപിഎല്‍ അംഗങ്ങള്‍ 26 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഒരാളും, 26 മുതല്‍ 50 വരെ ശതമാനം വരെയാണെങ്കില്‍ രണ്ടുപേരെയും, 51 മുതല്‍ 75 വരെ ശതമാനം വരെയാണെങ്കില്‍ മൂന്നുപേരെയും, 75 ശതമാനത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ബിപിഎല്‍ ആണെങ്കില്‍ നാലുപേരെയും നിര്‍ബന്ധമായും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെടണം.

എസ്‌സി/എസ്ടി അംഗങ്ങള്‍ അഞ്ചു മുതല്‍ 15 ശതമാനം വരെയാണെങ്കില്‍ ഒരാള്‍, 16 മുതല്‍ 35 ശതമാനം വരെയാണെങ്കില്‍ രണ്ടുപേര്‍, 36 മുതല്‍ 50 ശതമാനം വരെയാണെങ്കില്‍ മൂന്നു പേര്‍, 50 ശതമാനത്തിന് മുകളില്‍ അംഗങ്ങളുണ്ടെങ്കില്‍ നാലുപേര്‍ എസ്‌സി/എസ്ടി പ്രതിനിധികളായി തെരഞ്ഞെടുക്കണം. ജില്ലയില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ – കൊട്ടാരക്കര, പിറവന്തൂര്‍, മയ്യനാട്, മൈലം, കുളക്കട, പനയവും വൈസ് ചെയര്‍പേഴ്‌സണ്‍ – ആര്യങ്കാവ്, കുണ്ടറ, ഈസ്റ്റ് കല്ലട, വെസ്റ്റ് കല്ലട, കുത്തൂര്‍ എന്നിവയാണ് എസ്‌സി സംവരണ പഞ്ചായത്ത് സിഡിഎസുകള്‍. എസ്ടി വിഭാഗത്തിന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമാണ് ജില്ലയില്‍ സംവരണം ചെയ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.