Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരതരത്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 10:44 pm IST
in Vicharam

ആധുനിക ഭാരതത്തിന്റെ ശില്‍പ്പികളില്‍ ഒരാളായ അടല്‍ബിഹാരി വാജ്‌പേയിക്കും മഹത്വത്തിന്റെ ആള്‍രൂപമായിരുന്ന മദന്‍ മോഹന്‍ മാളവ്യയ്‌ക്കും ഭാരത രത്‌നം നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത തീരുമാനം ചരിത്രം തങ്കലിപികളില്‍ തന്നെ രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാരതത്തിന്റെ സംസ്‌ക്കാരവും പുരോഗതിലക്ഷ്യവും സര്‍വോപരി ജനാധിപത്യവും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവരൊക്കെ വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ചതാണ്. ഇതുവരെയും രാഷ്‌ട്രത്തിന്റെ പരമോന്നത ബഹുമതി നല്‍കി ആദരിക്കാനുള്ള പ്രഖ്യാപനം. മോദി സര്‍ക്കാരിന്റെ സുപ്രധാനമായ ഈ തീരുമാനം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഔദ്യോഗികമായി അറിയിച്ച നിമിഷം അത്രമേല്‍ സത്യമാണ്.

വാജ്‌പേയിക്കും മാളവ്യയ്‌ക്കും ഭാരതരത്‌നം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രാഷ്‌ട്രപതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് മഹാന്മാരുടെയും ജന്മദിനം ഡിസംബര്‍ ഇരുപത്തിയഞ്ച് ആയതും അതിന് രണ്ടുദിവസം മുമ്പ് പ്രഖ്യാപനമുണ്ടായതും അത്ഭുതകരമായ യാദൃശ്ചികതയും അസുലഭമായ മുഹൂര്‍ത്തവുമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ദേശീയ രാഷ്‌ട്രീയത്തില്‍ വിശദീകരണമാവശ്യമില്ലാത്ത അതികായനാണ് വാജ്‌പേയി.

ആര്യസമാജത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ആര്‍എസ്എസില്‍ എത്തിച്ചേരുകയും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുകയും ചെയ്ത വാജ്‌പേയി അനുഗ്രഹീതനായ പ്രാസംഗികന്‍, മികച്ച പാര്‍ലമെന്റേറിയന്‍, അതുല്യനായ കവി, കഴിവുറ്റ ഭരണാധികാരി എന്നീ നിലകളിലെല്ലാം എഴ് പതിറ്റാണ്ടോളമായി ആധുനിക ഭാരതത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇതിഹാസതുല്യമായ വ്യക്തിത്വമാണ്. ആര്‍എസ്എസ് പ്രചാരകനായിരിക്കെ ഭാരതീയ ജനസംഘത്തിലൂടെ രാഷ്‌ട്രീയരംഗത്ത് പ്രവേശിച്ച വാജ്‌പേയി പാര്‍ട്ടി സ്ഥാപകനായ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രിയങ്കരനായി മാറി.

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ അകാലമരണത്തെത്തുടര്‍ന്ന് ജനസംഘത്തിന്റെയും പില്‍ക്കാലത്ത് ബിജെപിയുടെയും നേതൃത്വമേറ്റെടുത്ത വാജ്‌പേയി ദേശീയ രാഷ്‌ട്രീയത്തിന് പുതിയ മാനം നല്‍കുകയായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കു ശേഷം 1974 ല്‍ ചരിത്രത്തിലാദ്യമായി ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച വാജ്‌പേയി വിശ്വപൗരനായി ഉയരുകയായിരുന്നു. പില്‍ക്കാലത്ത് മൂന്നുതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഒരുവട്ടം കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസിതര സര്‍ക്കാരിനെ നയിക്കുകയും ചെയ്ത വാജ്‌പേയി മുന്നണി രാഷ്‌ട്രീയത്തെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.

സ്വാതന്ത്ര്യസമര നായകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ബനാറസ് ഹിന്ദു ബനാറസ് ഹിന്ദുസര്‍വകലാശാലയുടെ സ്ഥാപകന്‍ എന്നിങ്ങനെ ആധുനിക ഭാരതത്തിന് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സംഭാവനകള്‍ അതുല്യമാണ്. രണ്ടുതവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ച മാളവ്യ ആദര്‍ശരാഷ്‌ട്രീയത്തിന്റെ പേരില്‍ പിന്നീട് കോണ്‍ഗ്രസുമായി അകലുകയായിരുന്നു. ഭാരതരാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചതിന്റെ ഫലമായി മാളവ്യയെപ്പോലുള്ള മഹാരഥന്മാര്‍ അവഗണിക്കപ്പെടുകയായിരുന്നു. അവരുടെ സംഭാവനകള്‍ പുതുതലമുറയില്‍ എത്തുന്നതിന് തടസ്സം സൃഷ്ടിക്കപ്പെട്ടു.

മഹാത്മാഗാന്ധിപോലും മഹാമാനവ് എന്നു വിശേഷിപ്പിച്ച മാളവ്യയ്‌ക്ക് ഭാരതരത്‌ന നല്‍കുക വഴി വലിയൊരു തെറ്റ് തിരുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട് വാരാണസി മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ നരേന്ദ്രമോദി ആദ്യം ചെയ്തത് മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു. മാളവ്യയെ അര്‍ഹമായ രീതിയില്‍ ആദരിക്കുമെന്ന് അന്ന് മോദി നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ ഭാരതരത്‌നയുടെ രൂപത്തില്‍ മരണാനന്തര ബഹുമതിയായി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

അടല്‍ബിഹാരി വാജ്‌പേയിയുടെ കാര്യത്തിലും മോദി സര്‍ക്കാരിന്റെ തീരുമാനം ഒരു തെറ്റുതിരുത്തലാണ്. വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നപ്പോഴൊക്കെ പത്തുവര്‍ഷക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു. വാജ്‌പേയിയുടെ സന്തതസഹചാരിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനി ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന് കത്തെഴുതിയിട്ടും കോണ്‍ഗ്രസ് മനസ്സുമാറ്റിയില്ല.

നെഹ്‌റു കുടുംബത്തിനപ്പുറം മറ്റൊരാള്‍ ആദരിക്കപ്പെടരുതെന്ന പിടിവാശിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിക്ക് നല്‍കാതെ മറ്റു പലര്‍ക്കും നല്‍കിയതുപോലെയാണ് അടല്‍ജി നല്‍കാത്ത ഭാരതരത്‌ന അദ്ദേഹത്തിന്റെ വ്യക്തിത്വവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആരുമല്ലാത്ത പലര്‍ക്കും നല്‍കിയത്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നപോലും കക്ഷിരാഷ്‌ട്രീയ പരിഗണന വച്ച് നല്‍കിപ്പോന്ന തീരുമാനത്തെ തിരുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.