Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം 64 ആയി വനവാസികള്‍ തിരിച്ചടിച്ചു രണ്ടു ബോഡോകളെ കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 05:46 pm IST
inIndia

ഗുവാഹത്തി: അസമില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അസമിലെ ഭൂട്ടാന്‍, അരുണാചല്‍പ്രദേശ് അതിര്‍ത്തിയിലെ വനവാസികളാണ്.അതിനിടെ കൂട്ടക്കൊലയെത്തുടര്‍ന്ന് വനവാസികള്‍ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിയില്‍ രണ്ടു ബോഡോവംശജര്‍ കൊല്ലപ്പെട്ടു.

യന്ത്രത്തോക്കുകളുമായി ചൊവ്വാഴ്ച രാത്രിയാണ് സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളിലെ നാല് വ്യത്യസ്ത ഇടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. 37പേര്‍ സോണിത്പൂരിലും 27പേര്‍ കൊക്രജാറിലുമാണ് കൊല്ലപ്പെട്ടത്. അതേസമയം 75 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും 250പേരെ കാണാതാവുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 18 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതോടെ മരണനിരക്ക് ഉയര്‍ന്നേക്കും.

ഭീകരര്‍ക്കെതിരെ സുരക്ഷാസേന നടപടി ശക്തമാക്കിയതിനു പ്രതികാരമായാണ് ആക്രമണമെന്ന് അസം പോലീസ് ചീഫ് കര്‍ഗന്‍ ശര്‍മ്മ അറിയിച്ചു. കൊക്രജാര്‍ ജില്ലയിലെ പത്ഗാവില്‍ തിങ്കളാഴ്ച ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു. ഭൂട്ടാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചിരാങ് ജില്ലയില്‍ അസം പോലീസും സേനയും ഞായറാഴ്ച നടത്തിയ സംയുക്ത ആക്രമണത്തില്‍ രണ്ടു ബോഡോ ഭീകരരെ വധിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ആക്രമണത്തെ അപലപിച്ചു. ഭീകരരുടേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരരെ നേരിടാന്‍ അസം സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് രാജ്‌നാഥ് സിങ്ങും വ്യക്തമാക്കി.

അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് മന്ത്രിസഭയിലെ ആറ് മന്ത്രിമാരോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്ക് നേരെയുള്ള ഭീകരരുടെ ആക്രമണം ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ആള്‍ ടീ ട്രൈബ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു. ഭീകരാക്രമണത്തെ ഇവര്‍ അപലപിച്ചു. കൂട്ടക്കൊലയെത്തുടര്‍ന്ന് വനവാസികള്‍ തിരിച്ചടിച്ചു. ക്രൊക്കജാറില്‍ ഒരു ബോഡോ ഗ്രാമം കത്തിച്ച വനവാസികള്‍ ചിരംഗില്‍ രണ്ടു ബോഡോവംശജരെ വെട്ടിക്കൊന്നു.

ഇന്നലെ രാവിലെ വനവാസികള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. അക്രമികള്‍ക്കു നേരെ നടന്ന പോലീസ് വെടിവയ്‌പ്പില്‍ അഞ്ചു വനവാസികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.സോണിത്പ്പൂരിലും വനവാസികള്‍ ബോഡോ വംശജരുടെ വീടുകള്‍ കത്തിച്ചു. അമ്പും വില്ലുമായി പ്രതിഷേധക്കാര്‍ നാഷണല്‍ ഹൈവേ 15 ഉപരോധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.