Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാടാകെ സ്റ്റാറുകള്‍ നിറയുന്നു; ക്രിസ്മസ് വിപണി സജീവമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 01:26 am IST
inKollam

ചാത്തന്നൂര്‍: ക്രിസ്തുമസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ നാടും നഗരവും ഉണര്‍ന്നു. കടകളില്‍ നക്ഷത്രക്കൂട്ടങ്ങള്‍ വരവായി.

വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍, സാന്താക്ലോസ് വേഷങ്ങള്‍, ക്രിസ്മസ് ട്രീ, അതില്‍ തൂക്കിയിടുന്ന വിവിധ വര്‍ണത്തിലുള്ള തോരണങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, ആശംസാ കാര്‍ഡുകള്‍ തുടങ്ങിയവ കടകളില്‍ എത്തി തുടങ്ങി. ഇതോടെ പുതുവത്സര-ക്രിസ്തുമസ് വിപണിയും സജീവമായി.

പ്ലാസ്റ്റിക്ക് പേപ്പറുകളാല്‍ നിര്‍മിതമായതും വിവിധ വര്‍ണത്തിലും വലിപ്പത്തിലുള്ളതുമായ നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലുള്ളത്. നക്ഷത്രവിപണിയില്‍ കടലാസ് നക്ഷത്രങ്ങളെക്കാളും പ്ലാസ്റ്റിക് കവചമുള്ള നക്ഷത്രങ്ങള്‍ക്കാണ് പ്രിയം. വില അല്‍പ്പം കൂടിയാലും മഴയത്തും വെയിലത്തും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.

150 മുതല്‍ 400 രൂപ വരെയാണ് വില. കൂടാതെ വൈവിധ്യമാര്‍ന്ന രൂപഭംഗിയിലുള്ള അലങ്കാര ബള്‍ബുകളും വിപണിയിലെത്തിയിട്ടുണ്ട്. നൂറു രൂപാ മുതല്‍ ആയിരവും അതിലധികവും വിലയുള്ളവയും ഇക്കൂട്ടത്തിലുണ്ട്. നക്ഷത്രങ്ങളേക്കാള്‍ അലങ്കാര ബള്‍ബുകള്‍ക്കാണ് ഇത്തവണ ആവശ്യക്കാര്‍ ഏറെയെന്ന് കച്ചവടക്കാര്‍ പറയുന്നു.

സിനിമയുടേയും നടീനടന്മാരുടേയും പേരിലുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട്.

റെഡിമെയ്ഡ് ക്രിസ്തുമസ് ട്രീയും പുല്‍കൂടുകളും  എത്തിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവയാണ് വില്‍പ്പനക്കെത്തിയവയില്‍ അധികവും.

നേരത്തെ കേരളത്തില്‍ നിര്‍മ്മിക്കുന്നതു  കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സാധനങ്ങള്‍ ധാരാളമായി വില്‍പ്പനക്കെത്തിയിരുന്നു. ഇവയ്‌ക്കൊപ്പം പ്രധാന ആകര്‍ഷണമായ സാന്താക്ലോസ് വസ്ത്രങ്ങള്‍ക്ക് വന്‍വിറ്റുവരവാണുള്ളത്. ഉപഭോക്താക്കള്‍ നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം. ബംഗളുരു, മുംബൈ, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് സാന്താ വസ്ത്രങ്ങള്‍ എത്തുന്നത്. 150 രൂപമുതല്‍ 450 രൂപവരെയാണ് വില.

കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വര്‍ണപേപ്പറുകളുമായി എത്തി  അലങ്കാരപൂക്കളുകള്‍ നിര്‍മ്മിച്ച്  വില്‍പ്പന നടത്തുന്നവരും എത്തിക്കഴിഞ്ഞു. അഞ്ചുരൂപാ മുതല്‍ അന്‍പതുരൂപ വരെയുള്ള ഇത്തരം അലങ്കാര മാലകളും പൂക്കളും സാധാരണക്കാരായവര്‍ക്കു ക്രിസ്തുമസിനെയും നവവത്സരത്തേയും വരവേല്‍ക്കാനായി വീടുകള്‍ മോടി പിടിപ്പിക്കാന്‍ ഉപകാരമാണ്.

മുന്‍കാലങ്ങളില്‍ ആശംസാ കാര്‍ഡുകള്‍ക്ക് മുഖ്യസ്ഥാനമായിരുന്നു. എന്നാല്‍ മൊബൈലിന്റെയും ഇ-മെയിലിന്റെയും വരവോടെ കാര്‍ഡുകളുടെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. അതേസമയം നക്ഷത്രങ്ങളും ലൈറ്റുകളും കടകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് പരമാവധി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടക്കാര്‍.

കൂടാതെ വ്യത്യസ്തതയുള്ള നിറങ്ങളിലും രുചികളിലുമുള്ള ക്രിസ്മസ് കേക്കുകളുടെ വിപണിയും  സജീവമായി. 100 മുതല്‍ 200 രൂപ വരെയാണ് കേക്കുകളുടെ വില. പ്ലം, മാര്‍ബിള്‍ കേക്കുകള്‍ മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിലുള്ള കേക്കുകള്‍ മുതല്‍ വിവിധ രൂപത്തിലും രുചികളിലുമുള്ള ബ്രാന്‍ഡഡ് കേക്കുകള്‍ വരെ എത്തിയിട്ടുണ്ട്. വില കൂടുതലുള്ള പുതിയ ഇനം കേക്കുകളായ റിച്ച് ഫ്രൂട്ട്‌സ്, സ്‌നോമാന്‍, റെഡ്‌വെല്‍വെറ്റ്, ബോണ്‍ട് ബ്ലാക്ക്, മക്കാറൂണ്‍സ്, ക്രീം പീസ് എന്നിവയും വിപണിയിലുണ്ട്. കാരറ്റ്, വാഴപ്പഴം, പൈനാപ്പിള്‍, ബദാം, ഈന്തപ്പഴം എന്നിവയുടെ കേക്കുകളും ആളുകള്‍ക്ക് പ്രിയപ്പെട്ടവയാണ്. വിവിധ രൂപത്തിലും വലുപ്പത്തിലും വര്‍ണാഭമായ ഐസിംഗ് കേക്കുകളും കൗതുകമാകുന്നു. കരവിരുതുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തിയാണ് കേക്ക് നിര്‍മാതാക്കള്‍ പുതിയ വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.