Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിതരംഗം ദല്‍ഹിയെയും കീഴടക്കുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 09:56 pm IST
inIndia

ന്യൂദല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം കൊയ്യുമെന്നും ഒന്നര പതിറ്റാണ്ടിനുശേഷം ഭരണം പിടിച്ചെടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ തികച്ചും ബിജെപിക്ക് അനുകൂലാന്തരീക്ഷമാണ് ഉണ്ടായിട്ടുള്ളത്. ആറുമാസത്തെ ഭരണം ബിജെപിയെയും മോദിയെയും കൂടുതല്‍ ജനകീയമാക്കിയിരിക്കുകയാണെന്ന് ഉപാധ്യായ പറഞ്ഞു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ ഭരണപാടവം തന്നെയായിരിക്കും പ്രചാരണത്തിന്റെ മുഖ്യവിഷയം.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മോദി പ്രധാനമന്ത്രിയായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസത്തിനിടെ വലിയ പരിവര്‍ത്തനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മോദിക്ക് ജനങ്ങള്‍ക്കിടയില്‍ തികഞ്ഞ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുവാന്‍ ഈകാലയളവിനുള്ളില്‍ കഴിഞ്ഞു. മോദിയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും ദല്‍ഹിയില്‍ വളരെ വളക്കൂറുള്ള ഒരു മണ്ണാക്കിമാറ്റിയിരിക്കുകയാണ്. അതിനാല്‍ ദല്‍ഹി ഭരണം പിടിച്ചെടുക്കുവാന്‍ കഴിയുമെന്നതില്‍ സംശയമില്ല, ഉപാധ്യായ ആത്മവിശ്വാസത്തോടെ പറഞ്ഞു. മോദിയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും പ്രചാരണറാലികള്‍ ആസൂത്രണം ചെയ്യുക.

തുടര്‍ച്ചയായ വിജയത്തിലൂടെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ പാര്‍ട്ടിയുടെ പ്രചാരണതാരമായി ഉയര്‍ന്നിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും ഷായുടെ മേല്‍നോട്ടത്തിലാണ് ബിജെപി അഭൂതപൂര്‍വമായ വിജയം കൈവരിച്ചിരിക്കുന്നതെന്ന് ഉപാധ്യായ പറഞ്ഞു.

അമിത്ഷായുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമായിരിക്കും ദല്‍ഹിയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുക. അദ്ദേഹത്തിന്റെ ഗൈഡന്‍സ് തങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഉപാധ്യായ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ ബിജെപിക്ക് 31 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ആ ഭരണം കേവലം 49 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. ആ ഭരണപരാജയം തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമായിരിക്കും.

ആറ് നിയമസഭാ സീറ്റില്‍ ബിജെപിയും ആപ്പും തമ്മില്‍ പ്രധാന മത്‌സരം നടക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലങ്ങളാണ് ഇവ. ഇവിടങ്ങളില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറ്റിയ പാളിച്ച ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ചായിരിക്കും പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചാരണം അതിശക്തമായിരിക്കുമെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു. ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലങ്ങളില്‍ മിക്കവാറും പഴയ സ്ഥാനാര്‍ത്ഥികള്‍തന്നെയായിരിക്കും മത്‌സരിക്കുവാന്‍ സാധ്യത. വിജയമാണ് തങ്ങളുടെ പ്രധാനലക്ഷ്യം എന്നതിനാല്‍ ചെറിയ വോട്ടിന് പരാജയപ്പെട്ടയിടങ്ങളില്‍ തീര്‍ച്ചയായും അവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഉപാധ്യായയുടെ നിരീക്ഷണം. ആപ്പില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

ആപ്പ് നേതാക്കളായിരുന്ന എം.എസ്. ധിര്‍, അശോക് ചൗഹാന്‍, അശ്വിനി ഉപാധ്യായ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്ന പ്രമുഖരാണ്. പലരും പിന്നീട് സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷ്മതയോടെ മാത്രമേ മറ്റു പാര്‍ട്ടിനേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുകയുള്ളൂവെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ ആപ്പാണ് ബിജെപിയുടെ പ്രധാന എതിരാളി. ആം ആദ്മിക്ക് ജനങ്ങള്‍ക്ക് മുന്നില്‍വെക്കാന്‍ പുതിയ ആശയങ്ങള്‍ ഒന്നുമില്ല. 49 ദിവസത്തെ ഭരണത്തിനിടയില്‍ അവര്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. പ്രവര്‍ത്തനം വാചകത്തില്‍ മാത്രമായിരുന്നുവെന്നു മാത്രമല്ല ജനങ്ങളില്‍ നിരാശയുണ്ടാക്കുവാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ആപ്പിന്റെ പ്രസ്താവനകളിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടുമെന്നും ഉപാധ്യായ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പുതിയ വാര്‍ത്തകള്‍

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.