Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്രാവുകള്‍ക്ക് അന്നമൂട്ടാന്‍ തമ്പാന്‍ ചേട്ടന്‍ ഇനിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 09:15 pm IST
inAlappuzha

തുറവൂര്‍ ക്ഷേത്രത്തിലെ ആല്‍ത്തറയ്‌ക്ക് സമീപം പ്രാവുകളോടൊപ്പം പുരുഷോത്തമന്‍ (ഫയല്‍ ഫോട്ടോ)

തുറവൂര്‍: അമ്പലപ്രാവുകള്‍ക്ക് അന്നമൂട്ടാന്‍ തമ്പാന്‍ ചേട്ടന്‍ ഇനിയില്ല. ഇന്നലെ പുലര്‍ച്ചെ ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് മരിച്ച കുര്യന്‍ചിറയില്‍ തമ്പാനെന്ന കെ.എന്‍. പുരുഷോത്തമനെ അറിയാത്തവര്‍ വിരളം. തുറവൂര്‍ അമ്പലത്തിന്റെ ആല്‍ത്തറയ്‌ക്ക് സമീപം പ്രാവുകളോട് സല്ലപിച്ചിരിക്കുന്ന തമ്പാന്‍ ചേട്ടന്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പതിവു കാഴ്ചയാണ്. തുറവൂര്‍ മഹാക്ഷേത്രത്തിലെ പ്രാവുകള്‍ നേരം പുലരുന്നതുമുതല്‍ ഓട്ടോറിക്ഷയിലെത്തുന്ന തമ്പാനെയും കാത്ത് നില്‍പ്പാണ്. മടിക്കുത്തില്‍ പ്രാവുകള്‍ക്കുള്ള ധാന്യവുമായാണ് തമ്പാന്‍ എന്നും ക്ഷേത്രദര്‍ശനത്തിനെത്തുക.

വര്‍ഷങ്ങള്‍ മുമ്പ് നടന്ന ഒരു അപകടത്തില്‍ തുടയെല്ലിന് സാരമായി പരിക്കേറ്റ ഇദ്ദേഹം ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. ക്ഷേത്രഗോപുരത്തിന് സമീപം ഓട്ടോയില്‍ നിന്ന് തമ്പാന്‍ ഇറങ്ങിയാലുടന്‍ പ്രാവുകളും മുട്ടിയുരുമ്മി ഒപ്പം കൂടും. അവരുടെ സ്‌നേഹത്തിന്റെ ഭാഷ തമ്പാന് മാത്രമേ മനസിലാകൂ. ക്ഷേത്ര ദര്‍ശനം നടത്തി ആല്‍ത്തറയ്‌ക്ക് സമീപമുള്ള കുളപ്പുരമാളികയുടെ തറയില്‍ പുരുഷോത്തമന്‍ ഇരുന്നാല്‍ ഉടന്‍ പ്രാവുകള്‍ ചുറ്റും കൂടും. കഴുത്തിലും കൈകളിലും പറന്നിരിക്കും. മടിക്കുത്തില്‍ സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങള്‍ പുരുഷോത്തമന്‍ പ്രാവുകള്‍ക്ക് നല്‍കും. ഇവരുടെ സ്‌നേഹപ്രകടനം ദര്‍ശനത്തിനെത്തുന്നവര്‍ക്ക് എന്നും കൗതുകമായിരുന്നു.

പക്ഷിമൃഗാദികളുടെ കളിത്തോഴനായിരുന്നു തമ്പാന്‍. വെള്ളിമൂങ്ങ, പരുന്ത്, മൈന, കാക്ക, കുയില്‍, മരപ്പട്ടി, ഉടുമ്പ്, മലയണ്ണാന്‍, പൊന്നുടുമ്പ്, മലമ്പാമ്പ് എന്നുവേണ്ട സര്‍വ പക്ഷി മൃഗാദികളെയും തമ്പാന്‍ വളര്‍ത്തിയിരുന്നു. വെള്ളിമൂങ്ങയെ വനം വകുപ്പ് ഏറ്റെടുത്തു. 18 മുട്ടകളുമായി ഇവിടെയുണ്ടായിരുന്ന മലമ്പാമ്പിനെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയിലേക്ക് ഗവേഷണത്തിനായി കൊണ്ടുപോയിരുന്നു.

തുറവൂരില്‍ അപകടത്തില്‍പെടുന്ന പാമ്പിനെയും മറ്റു മൃഗങ്ങളെയും രക്ഷിച്ച് വനംവകുപ്പിന് കൈമാറിയിരുന്ന തമ്പാന്‍ മൃഗസംരക്ഷണ വകുപ്പിന്റെയും, വനം വകുപ്പിന്റെയും പ്രശംസയ്‌ക്ക് പാത്രമായിട്ടുണ്ട്. നല്ലൊരു കര്‍ഷകന്‍ കൂടിയായിരുന്ന പുരുഷോത്തമന്‍ ദേശീയപാതയോരത്ത് വിവിധയിനം വാഴകളും പച്ചക്കറികളും നട്ട് പിടിപ്പിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ വന്‍ ജനാവലിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.