Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (23)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 02:47 pm IST
inSamskriti

കലിയുഗവരദന്റെ മഹിമകളിലൂടെ – 23

ദുര്‍വ്വാസാവിന്റെ ശാപംകേട്ട് ചിന്താവിവശനായി നിന്ന ഇന്ദ്രനോടു ബൃഹസ്പതി പറഞ്ഞു: ‘ദേവേന്ദ്രാ, ഭവാന്‍ എന്തിനാണ് ദുഃഖിക്കുന്നത്? കാരണംകൂടാതെ നീ കൈലാസപര്‍വ്വതത്തെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അതിനാല്‍ നിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ സര്‍വജ്ഞനായ മഹാദേവന്‍ അയച്ചതാണ് ദുര്‍വ്വാസാവു മഹര്‍ഷിയെ. മഹര്‍ഷിയുടെ ശാപത്തിന്റെ ഫലം ദേവലോകത്തു കണ്ടുതുടങ്ങി.

ദേവന്മാരുടേയും ദേവിമാരുടേയും മുടിനരച്ചും പല്ലുകള്‍ കൊഴിഞ്ഞും അവര്‍ ക്ലേശിച്ചുതുടങ്ങി. പാരിജാതത്തിന്റെ പൂവുകള്‍വാടിവീഴുന്നു. അനേകം ദുര്‍ന്നിമിത്തങ്ങള്‍ സ്വര്‍ഗ്ഗലോകത്തു ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ദുരവസ്ഥയേക്കുറിച്ച് ഉടന്‍ തന്നെ ബ്രഹ്മദേവനെ അറിയിക്കുക’.

ഗുരുവിന്റെ വാക്കുകള്‍കേട്ട ഇന്ദ്രാദിദേവകള്‍ സത്യലോകത്തിലെത്തി ബ്രഹ്മദേവനെ കണ്ടു. ദേവന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ബ്രഹ്മദേവന്‍ ശിവനെ സമീപിച്ചു. ശിവന്‍ ബ്രഹ്മാദികളെ വിഷ്ണു സവിധത്തിലേക്കയച്ചു. പാല്‍ക്കടലില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിനെ ദേവകള്‍ സ്തുതിച്ചു. അവരുടെ ദുഃസ്ഥിതി കണ്ട് മഹാവിഷ്ണു പറഞ്ഞു: ‘പാലാഴികടഞ്ഞ് ലഭിക്കുന്ന അമൃത്കഴിച്ചാല്‍ നിങ്ങളുടെ ജരാനരകള്‍ മാറുകയും അമരത്വം ലഭിക്കുകയും ചെയ്യും. അതിനാല്‍ പാലാഴിമഥനം ചെയ്ത് അമൃത് നേടാനുള്ളവഴികാണുക’.

വിഷ്ണുവിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ദേവകള്‍ പാലാഴിമഥനത്തേക്കുറിച്ച് ആലോചിച്ചു. ദുര്‍ബലരായ തങ്ങളേക്കൊണ്ടു മാത്രം അതു സാധിക്കുകയില്ല എന്നറിഞ്ഞ ഇന്ദ്രാദികള്‍ അസുരന്മാരുമായി മഹാദേവന്റെ മധ്യസ്ഥതയില്‍ സന്ധിചെയ്തു. പാല്‍ക്കടല്‍ കടഞ്ഞുകിട്ടുന്ന അമൃത് അസുരന്മാര്‍ക്കുകൂടി നല്‍കാമെന്ന ദേവന്മാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അസുരന്മാര്‍ പാലാഴിമഥനത്തില്‍ പങ്കുചേരാന്‍ തീരുമാനിച്ചു.

മഥനത്തിനു കടകോലായി നിശ്ചയിച്ച മന്ദരപര്‍വ്വതത്തെ വിഷ്ണു നിയോഗമനുസരിച്ച് ഗരുഡന്‍ കൊണ്ടുവന്നു. കടകോലിനുള്ള കയറായി തന്റെ കണ്‍ഠാഭരണമായ വാസുകിയെ കരുണാമയനായ മഹാദേവന്‍ വിട്ടു നല്‍കി. നാനാവിധത്തിലുള്ള ദിവ്യൗഷധങ്ങള്‍ അശ്വിനീദേവന്മാര്‍ പാലാഴിയില്‍ നിക്ഷേപിച്ചു. പാലാഴിമഥനത്തേക്കുറിച്ചുള്ള വര്‍ണ്ണന കൂര്‍മ്മപുരാണത്തില്‍ വിസ്തരിച്ചിട്ടുള്ളതിനാല്‍ കഥ താന്‍ സംഗ്രഹിച്ചുസാരാംശം മാത്രം പറയുകയാണ് എന്ന് സൂതന്‍ മഹര്‍ഷിമാരെ അറിയിക്കുന്നു.

സൂതന്‍ തുടര്‍ന്നു: ‘ദാനവരും ദേവകളും ഒന്നുചേര്‍ന്ന് ഒരേ മനസ്സായി പാലാഴികടഞ്ഞുതുടങ്ങി. കടയുംതോറും പാലാഴിയില്‍ നിന്ന് ഓരോ ദിവ്യവസ്തുക്കള്‍ (ചന്ദ്രന്‍, കൗസ്തുഭം, ഉച്ചൈശ്രവസ്സ്, ഐരാവതം, കൗസ്തുഭം, ജ്യേഷ്ഠാദേവി, ലക്ഷ്മീദേവി, വാരുണീദേവി എന്നിങ്ങനെ) ഉയര്‍ന്നുവന്നുതുടങ്ങി. അവയെ വിഷ്ണുമഹേശ്വരാദിദേവന്മാര്‍ സ്വീകരിച്ചു. ഒടുവില്‍ ഈരേഴുലോകങ്ങളും നിറഞ്ഞ തേജസ്സോടുകൂടിയ ധന്വന്തരീദേവന്‍ അമൃതകലശവുമായി പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്നു. ധന്വന്തരിയെ കണ്ട അസുരന്മാര്‍ അദ്ദേഹത്തിന്റെകയ്യിലെ അമൃതകുംഭം തട്ടിയെടുത്ത് കഴിക്കാന്‍ ഉദ്യമിച്ചു. ഇതു കണ്ടദേവകള്‍ അമൃതകുംഭത്തിനായി അസുരന്മാരോടു യുദ്ധം ചെയ്തു. വൃദ്ധരായ സുരന്മാര്‍ക്ക്അസുരന്മാരുടെമുന്നില്‍ അടിയറവു പറയേണ്ടിവന്നു. ദേവന്മാരെ പരാജയപ്പെടുത്തിയ അസുരന്മാര്‍ സന്തോഷപൂര്‍വ്വം അമൃത് കുടിക്കുവാന്‍ ഒരുങ്ങി. അവര്‍ വൃത്താകൃതിയില്‍ ഇരുപ്പുറപ്പിച്ചു.

ദേവകളുടെ സങ്കടം തീര്‍ക്കാന്‍ തീരുമാനിച്ച മഹാവിഷ്ണു യൗവനപൂര്‍ണ്ണയായ സുന്ദരിയായി മോഹിനീരൂപത്തില്‍ അസുരന്മാരുടെ നടുക്ക് ആവിര്‍ഭവിച്ചു. തന്റെ മന്ദഹാസത്താല്‍ ദൈത്യരെ മോഹിപ്പിച്ച മോഹിനി അവരോടു പറഞ്ഞു: ‘വീരന്മാരായഅല്ലയോ അസുരന്മാരേ ഞാന്‍ അമൃത് തുല്യമായി നിങ്ങള്‍ക്കുവീതിച്ചുതരാം. കന്യകയായ എന്റെ കൈകൊണ്ടു വിളമ്പുന്ന അമൃത്കഴിച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ അളവറ്റതായിരിക്കും’. മോഹിനിയുടെ മായയില്‍ മയങ്ങിയ അസുരന്മാര്‍ അത് സമ്മതിച്ചു. അവര്‍ സന്തോഷപൂര്‍വ്വം അമൃതകുംഭം മോഹിനിയെ ഏല്‍പ്പിച്ചു. അതിനുശേഷം ഒരു ദൈത്യന്‍ ദേവിയെ സമീപിച്ചു തന്റെ ഭാര്യയാകണമെന്ന് അഭ്യര്‍ത്ഥിച്ചു.

കാമവിവശരായ മറ്റ് ദൈത്യന്മാരും ദേവിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു മുന്നോട്ടുവന്നു. ഇതു കണ്ട് മോഹിനി ദൈത്യന്മാരോടു പറഞ്ഞു: ‘ഞാന്‍ ഒരു കന്യകയേയുള്ളൂ. നിങ്ങള്‍ അനേകായിരമുണ്ട്. നിങ്ങളില്‍ നിന്ന് ഒരാളേയേ എനിക്കു സ്വീകരിക്കാനാവൂ. അതിനാല്‍ ഞാന്‍ ഒരു പരീക്ഷ നടത്തുകയാണ്. അതില്‍ വിജയിക്കുന്ന ആള്‍ക്ക് ഞാന്‍ സ്വന്തമായിത്തീരും. എല്ലാവരും കണ്ണടച്ചിരിക്കുക. ഞാന്‍ അമൃതം വിളമ്പാം. ഏറ്റവും ഒടുവില്‍ കണ്ണുതുറക്കുന്ന വീരനെയാണു ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കുക’. മോഹിനിയുടെ വ്യവസ്ഥ അംഗീകരിച്ച അസുരന്മാര്‍ അമൃതു കഴിക്കാനുള്ള പാത്രം മുന്നില്‍വെച്ച് കണ്ണടച്ചിരുന്നു.

ഈ തക്കംനോക്കി അമൃതകലശം കയ്യിലെടുത്ത് സദേവി അമൃത്‌ദേവന്മാര്‍ക്കു വേഗത്തില്‍ വീതിച്ചു നല്‍കി. മോഹിനീസ്വരൂപിയായ വിഷ്ണുവിനെ സ്തുതിച്ച്‌ദേവന്മാര്‍ അമൃതു ഭുജിച്ചു വീര്യവാന്മാരും ജരാവിഹീനരുമായിത്തീര്‍ന്നു. ഇതിനിടയില്‍ മുന്നിലെ പാത്രത്തില്‍ അമൃതുവിളമ്പാത്തതില്‍ സംശയാലുവായ ഒരസുരന്‍ തനിക്കു മോഹിനിയെ വേണ്ട അമൃതുമതി എന്ന് ധൈര്യപൂര്‍വ്വം തീരുമാനിച്ച് കണ്ണുതുറന്നു നോക്കി. മോഹിനിയേയോ അമൃതകുംഭത്തേയോ കാണാതെ പരിഭ്രമിച്ച അസുരന്‍ മറ്റ് അസുരന്മാരെ വിവരം അറിയിച്ചു. കണ്ണടച്ചിരുന്ന തങ്ങളെ കബളിപ്പിച്ച് അമൃതുമായി മോഹിനി കടന്നുകളഞ്ഞു എന്നു മനസ്സിലാക്കിയ അസുരന്മാര്‍ ഇത് മഹാവിഷ്ണുവിന്റെ ചതിയാണ് എന്ന് ഉറപ്പിച്ചു. ഈ വന്‍ചതിക്കു പകരംവീട്ടാനും അമൃത് തിരിച്ചുപിടിക്കാനുമായി അവര്‍ ദേവലോകം ആക്രമിച്ചു. അമൃത്കഴിച്ചു ശക്തിവീണ്ടുകിട്ടിയ ദേവന്മാര്‍ അസുരന്മാരെ നിഷ്പ്രയാസം പരാജയപ്പെടുത്തി. തോറ്റു പിന്മാറിയ അസുരന്മാര്‍ പകയോടെ പാതാളത്തിലേക്കു മടങ്ങി. മഹാവിഷ്ണുവിനെ സ്തുതിച്ച് ഇന്ദ്രാദിദേവകള്‍ ദേവലോകത്ത് സസുഖം വസിച്ചു. (രണ്ടാം അദ്ധ്യായം സമാപിച്ചു.)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.