തിരുവനന്തപുരം: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ ആദ്യ സ്വര്‍ണ്ണം പാലക്കാട് ജില്ലക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ 15 മിനിറ്റ് 22.34 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലാണ് മീറ്റിലെ ആദ്യ സ്വര്‍ണ്ണത്തിന് അവകാശിയായത്. ഇടുക്കി ജില്ലയിലെ എരട്ടയാര്‍ എസ്ടിഎച്ച്എസ്എസിലെ ഷെറിന്‍ ജോസ് വെള്ളിയും തൃശൂര്‍ പീച്ചി ജിഎച്ച്എസ്എസിലെ സുബിന്‍ പി.എസ്. വെങ്കലവും നേടി.അഫ്‌സലിന് പുറമെ പറളിയുടെ തന്നെ താരമായ എം.വി. വര്‍ഷയും ഇന്നലെ സ്വര്‍ണ്ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 10 മിനിറ്റ് 08.98 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വര്‍ഷ സ്വര്‍ണ്ണത്തിേലക്ക് കുതിച്ചത്.
















