മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരായ മത്സരത്തിനിടെ ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ മഞ്ഞ കാര്‍ഡിന് ശിക്ഷിച്ച റഫറിയുടെ നടപടി എസ്എഫ്എഫ് (സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍) പിന്‍വലിച്ചു.
പ്രശ്‌നത്തില്‍ ക്ലബ്ബ് നല്‍കിയ അപ്പീല്‍ എസ്എഫ്എഫ് അംഗീകരിച്ചു.
വാരാന്ത്യത്തില്‍ വലന്‍സിയുമായുള്ള കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു മെസിക്കുനേരെ റഫറി കാര്‍ഡ് ഉയര്‍ത്തിയത്. ബാഴ്‌സ ഒരു ഗോളിനു ജയിച്ച പോരാട്ടത്തിലെ സ്‌കോറര്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സിനെ അഭിനന്ദിക്കവെ കാണികളിലാരോ ഒരാള്‍ മെസിയുടെ തലയ്‌ക്ക് ബോട്ടില്‍ എറിഞ്ഞു. അതേപ്പറ്റി പരാതിപ്പെട്ട മെസിയെ സമയം നഷ്ടപ്പെടുത്തിയെന്നു പറഞ്ഞ് റഫറി മഞ്ഞ കാര്‍ഡിന് ശിക്ഷിക്കുകയായിരുന്നു.
















