Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടിയില്‍ മാനസിക വൈകല്യമുള്ളവര്‍ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 10:35 pm IST
in Palakkad

അഗളി: അട്ടപ്പാടി ഊരുകളില്‍ മാനസിക വൈകല്യരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. യുവതീയുവാക്കളിലാണ് അധികവും മാനസികരോഗം പിടിപെടുന്നത്. മദ്യമയക്കുമരുന്നുകളുടെ അമിത ഉപയോഗവും കുടുംബജീവിത ദുരിത പശ്ചാത്തലങ്ങളുമാണ് ആദിവാസികള്‍ക്കിടയില്‍ ഈ രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. ഇതുവഴി ആത്മഹത്യയും പെരുകുന്നു. രണ്ടുവര്‍ഷത്തിനിടെ 238 ആദിവാസികള്‍ അട്ടപ്പാടിയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

പട്ടികവര്‍ഗ ക്ഷേമത്തിനായി നിരവധി പാക്കേജുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മാനസിക രോഗികളെ പുനരധിവസിപ്പിച്ച് ചികിത്സ നല്‍കാനുള്ള സംവിധാനമുണ്ടായിട്ടില്ല. രോഗം പിടിപെട്ട് തെരുവില്‍ അലയുന്നവരും നിരാലംബരായി ഊരില്‍ കഴിയുന്നവരും ഏറെയാണ്. രോഗം പിടിപെട്ട് മരുന്നും ഭക്ഷണവും വസ്ത്രവും ലഭിക്കാതെ കൈക്കുങ്ങളുമായി അലയുന്ന ആദിവാസി യുവതികളും കൗമാരക്കാരും വൃദ്ധജനങ്ങളും അട്ടപ്പാടിയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചയാണ്. അതേസമയം അക്രമാസക്തരാകുന്ന രോഗികള്‍ വളരെ കുറവാണ് ഇവിടെ. കൃത്യമായി മരുന്നും പരിചരണങ്ങളുമുണ്ടായാല്‍ വളരെവേഗം സുഖപ്പെടുന്ന രോഗികളാണ് അധികവും. എന്നാല്‍ ചിത്തഭ്രമം ദൃശ്യമായാല്‍ ബന്ധുക്കള്‍ ഉപേക്ഷിക്കുകയാണ്.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മാനസികരോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങളുണ്ടെങ്കിലും പ്രവര്‍ത്തനം കടലാസില്‍ ഉറങ്ങുകയാണ്. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സേവനങ്ങളാണ് ആദിവാസികളായ മാനസികരോഗികള്‍ സ്വാന്തനമാകുന്നത്. ഇവിടെ എല്ലാദിവസവും മാനസികരോഗികള്‍ക്ക് ചികിത്സ നല്കുന്നുണ്ട്. കൂടാതെ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന മെഹക് ട്രസ്റ്റിന്റെ സുപ്പീരിയര്‍ മനഃശാസ്ത്രജ്ഞയായ ഡോ. ചിത്ര വെങ്കിടേശ്വരന്‍ മാസത്തിലൊരിക്കല്‍ രോഗികളെ പരിശോധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മാനസിക പരിപാടിയുടെ ഭാഗമായി എല്ലാമാസവും രണ്ടാമത്തെ ബുധനാഴ്ചയില്‍ വിവേകാനന്ദയില്‍ വിദഗ്ധ ഡോക്ടര്‍മാരെത്തി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കിവരുന്നു.

എന്നാല്‍ ചികിത്സ നേടിയവരുടെ പിന്നീടുള്ള സ്ഥിതിയോ സ്ഥിര ചികിത്സ നേടുന്നുണ്ടോ എന്ന് അറിയാനുള്ള സംവിധാനങ്ങളൊ ഇല്ല. 2011-ല്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടത്തിയ സര്‍വേയില്‍ വിവിധ ഊരുകളിലായി 285-ഓളം രോഗികളെ കണ്ടെത്തിയിരുന്നു. ഇതില്‍ 74 ശതമാനംപേരും ചികിത്സ തേടിയിരുന്നില്ല. തുടര്‍ന്നു നടന്ന സര്‍വേയില്‍ ചിത്തഭ്രമം ബാധിച്ച 286 പേരെ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 124 പേര്‍ക്ക് ചികിത്സ ലഭിച്ചപ്പോള്‍ 162 പേര്‍ക്ക് പരിചരണം ലഭിച്ചില്ല. ഇതില്‍ 45 പേര്‍ തുടര്‍ചികിത്സ തേടിയതില്‍ പന്ത്രണ്ട് പേര്‍ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് എത്തിയത്.

2014 ഒക്ടോബറില്‍ 260 മാനസികരോഗികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 185 പേര്‍ വിവേകാനന്ദയില്‍ ചികിത്സ തേടുന്നു. ഇതില്‍ 160 പേര്‍ക്ക് രോഗലക്ഷണം കുറഞ്ഞു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അധികൃതര്‍ പറഞ്ഞു. രോഗവിമുക്തരാകുന്നവര്‍ക്ക് തുടര്‍ചികിത്സയും പുനരധിവാസം, തൊഴില്‍, യോഗ തുടങ്ങി മറ്റു പരിചരണങ്ങളും ചികിത്സ ലഭിക്കാത്തവരെ കണ്ടെടത്തി ഡോക്ടറുടെ സേവനവും പരിരലക്ഷയും ലഭ്യമാക്കുകയും ചെയ്താല്‍ മാനസികരോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.