ബംഗളൂരു: ചൈനീസ് അത്ഭുത ബാലന് യാന്‍ ബിങ്താവോ ലോക സ്നൂക്കര്‍ കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചു. ഫൈനലില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് സജ്ജാദിനെ 8-7 എന്ന സ്കോറിന് ബിങ്താവോ കീഴടക്കി. 12 ലോക കിരീടങ്ങള്‍ക്ക് ഉടമയായ ഇന്ത്യയുടെ പങ്കജ് അദ്വാനിയെ ബിങ്താവോ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചിരുന്നു.
ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുംപതിനാലുകാരനായ ബിങ്താവോ തന്നെ. ബല്‍ജിയത്തിന്റെ ലൂക്ക ബ്രസല്‍ 17 വയസില്‍ കുറിച്ച നേട്ടത്തെയാണ് ബിങ്താവോ മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: