മഹര്‍ഷിമാരും ഭക്തന്മാരും പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലും ഭഗവാന്‍ അവതാരലീലകള്‍ ആടിയ മഥുര, വൃന്ദാവനം തുടങ്ങിയ പുണ്യസ്ഥലങ്ങളിലും ചെന്ന് സ്‌നാനാദികള്‍ നിര്‍വഹിക്കുക, ഭക്തന്മാരുടെ സമീപം ചെന്ന് സേവനം ചെയ്യുക, ഉത്സവാദികളില്‍ ഭഗവാന്റെ എഴുന്നെള്ളത്തിന് പിന്നാലെ നാമം ജപിച്ചുകൊണ്ടു നടക്കുക, ഭഗവ ചൈതന്യം സ്ഫുരിക്കുന്ന തുളസി, അരയാല്‍, ഹോമകുണ്ഡം, ദീപം മുതലായവയെ വലംവെച്ചു തന്നെ സഞ്ചരിക്കുക തുടങ്ങിയവ കാലുകള്‍കൊണ്ടു നമുക്ക് ചെയ്യാന്‍ കഴിയുന്ന സേവനങ്ങളാണ്.
















