മലപ്പുറം ; ജിന്ന് മന്ത്രിച്ച പഴമെന്ന പേരിൽ ഒരു ഏത്തപ്പഴം മലപ്പുറത്ത് വിറ്റത് 2500 രൂപയ്‌ക്ക് . കൊടയ്‌ക്കലിൽ അബു അലവിയുടെ മജ്ലിസിലാണ് ഈ തട്ടിപ്പ് . പഴം വാങ്ങി കഴിക്കുമ്പോള്‍ തന്നെ അത്ഭുതം കാണാന്‍ സാധിക്കും എന്നായിരുന്നു വിറ്റയാളുടെ വാഗ്ദാനം. അതുകേട്ടയുടനെ ലേലം വിളി ആരംഭിച്ചു, 1000 ല്‍ തുടങ്ങിയ ലേലം 2500 ല്‍ അവസാനിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജിന്ന് എന്ന പേരിൽ ഒരു മുസ്ലീം പണ്ഡിതൻ മൂടി പുതച്ച് വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
ലേലം ജയിച്ച യുവാവിന്റെ കയ്യില്‍ പഴം കൊടുത്തു. ഇതിനിടെ പഴത്തൊലി പതുക്കെ പൊളിക്കണമെന്നും പറയുന്നുണ്ടായിരുന്നു. പഴത്തൊലി മാറ്റിയപ്പോൾ അതിനുളളില്‍ പഴം തിന്നാന്‍ പാകത്തിൽ കട്ട് ചെയ്ത് വെച്ച നിലയിലായിരുന്നു. തുടർന്ന് ജിന്ന് നിനക്ക് കഴിക്കാനായി കട്ടുചെയ്ത് തന്നതാണന്നാണ് ലേലം വിളിച്ചയാൾ പറഞ്ഞത്. 2500 രൂപയ്‌ക്ക് വാങ്ങിയ പഴം യുവാവ് കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
100 രൂപ കൊടുത്താല്‍ ഒരു കിലോ ഏത്തപ്പഴം കടയില്‍ കിട്ടുമെന്നിരിക്കെ, ജിന്നിന്റെ അനുഗ്രഹം സ്വന്തമാക്കാനാണ് വിദ്യാസമ്പന്നരെ കൊണ്ട് നിറഞ്ഞ കേരളത്തിൽ ഒരു പഴത്തിന് 2500 രൂപ ചിലവാക്കിയത് .











