ടെല്‍ അവീവ്: ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്തു കൊണ്ട് മരണത്തിന് കീഴടങ്ങിയ ഓസ്ട്രേലിയന്‍ ക്രക്കറ്റ് താരം ഫിലിപ് ഹ്യൂസിന്റെ മരണവാര്‍ത്തയുടെ ആഴം മനസില്‍ നിന്ന് മായുന്നതിന് മുന്‍പേ മറ്റൊരു ക്രിക്കറ്റ് അപകട മരണം കൂടി.
ഇസ്രായേല്‍ ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റനും അംമ്പയറുമായ ഹിലെല്‍ ഓസ്കാറിനാണ് (55)പന്ത് തലയിലിടിച്ച് ദാരുണാന്ത്യം ഉണ്ടായത്.
ഇസ്രായേല്‍ പ്രാദേശിക ക്രിക്കറ്റ് കളിക്കിടെ ബാറ്റ്സ്മാന് അടിച്ച പന്ത് തലയിലിടിച്ചാണ് അപകടം. തല്‍ക്ഷണം ഹിലെല്‍ ഓസ്കാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആഭ്യന്തര ലീഗില്‍ ഈ സീസണിലെ അവസാന മത്സരമായിരുന്നു ഇതെന്ന് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ നാവോര് ഗുഡ്കര്‍ പറഞ്ഞു.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരം നിയന്ത്രിച്ചു പരിചയമുള്ള രാജ്യാന്തര അമ്പയറായിരുന്നു ഓസ്കാര്‍. രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് പിച്ചവച്ചു തുടങ്ങുന്ന ഇസ്രായേല്‍ ദേശീയ ടീമിന്റെ മുന്‍ താരവും ക്യാപ്റ്റനുമായിരുന്ന ഓസ്കാര്‍ അമ്പയറിങ് രംഗത്ത് നല്ല ഭാവിയുള്ള വ്യക്തിയായിരുന്നെന്നും ഗുഡ്കര്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: