ബംഗളൂരു: ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസിനുണ്ടായ ദുരന്തം മറ്റു കായികമത്സരങ്ങളിലെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. ഹോക്കിയിലെ ഡ്രാഗ് ഫഌക് കളിക്കാരുടെ ജീവനുപോലും ഭീഷണിയാണെന്ന് ആസ്ട്രേലിയന്‍ ടീം മുന്‍ കോച്ച് റിക് ചാള്‍സ്വര്‍ത്ത്.
ഡ്രാഗ് ഫഌക്കുകള് കളിക്കാരുടെ ജീവന് ആപത്താണ്. അംഗഭംഗത്തിനും സാധ്യതയേറെ.പെനാല്‍റ്റി കോര്‍ണറുകള്‍ ശക്തിയേറിയ ഷോട്ടുകള്‍ക്ക് അമിതപ്രാധാന്യം നല്കുന്നു, ചാള്‍സ് വര്‍ത്ത് പറഞ്ഞു.
ഡ്രാഗ് ഫഌക് വേണ്ടെന്നുവെച്ചാലും ആ വിടവു നികത്താന്‍ മറ്റു വഴികളുണ്ട്.കളി പല നിയമമാറ്റങ്ങള്ക്കും വിധേയമായിക്കഴിഞ്ഞു. അതെല്ലാം ഹോക്കിയുടെ നിലവാരം ഉയര്‍ത്തിയിട്ടേയുള്ളു. ഡ്രാഗ് ഫഌക്കിന്റെ കാര്യത്തിലും പുനര്‍വിചിന്തനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: