മക്കാവു: തായ്ലന്റിന്റെ ബുസാനന്‍ ഓങ്ബുംറുങ്പാനെ അനായാസം കീഴടക്കി ഇന്ത്യന്‍ താരം പി.വി. സിന്ധു 1,20,000 ഡോളര്‍ സമ്മാനത്തുകയുള്ള മക്കാവു ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണിന്റെ ഫൈനലിലെത്തി.
42 മിനിറ്റ് മാത്രം നീണ്ട സെമിയില്‍ 21-14,21-15 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. കരിയറില്‍ ഇത് അഞ്ചാം തവണയാണ് സിന്ധു തായ് സ്റ്റാറിനെ പരാജയപ്പെടുത്തുന്നത്.
അതേസമയം, പുരുഷ വിഭാഗത്തിലെ പ്രതീക്ഷയായിരുന്ന എച്ച്.എസ്. പ്രണോയ് അവസാന നാലില്‍ വീണു. ഹോങ്കോങ്ങിന്റെ വിങ് കി വോങ്ങാണ് പ്രണോയിയുടെ വഴിമുടക്കിയത് (21-16,16-21, 21-12).
പ്രതികരിക്കാൻ ഇവിടെ എഴുതുക: