Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജീവജലത്തിനുവേണ്ടി യുദ്ധം: രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2014, 11:10 pm IST
in Kannur

കാഞ്ഞങ്ങാട്: അമിതമായ ജലചൂഷണം മൂലം  വരാന്‍ പോകുന്ന നാളുകളിലെ വെള്ളത്തിന്റെ ദൗര്‍ലഭ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വെള്ളത്തിന്റെ പേരില്‍ എന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാവുന്നു. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളാല്‍ നമ്മുടെ തോടുകളും, പുഴകളും, കുളങ്ങളും, വയലുകളും നിറയുമ്പോള്‍ പാരിസ്ഥിതിക സന്തുലനാവസ്ഥ  തകിടം മറിയുന്ന  വലിയ ദുരന്തത്തിലേക്ക് നമ്മെ കണ്ണുതുറപ്പിക്കുകയാണ് കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയിലെ വെള്ളത്തിന്റെ പേരില്‍ എന്ന ചിത്ര പരമ്പര.  ആക്രിലിക് മാധ്യമത്തില്‍ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ വരച്ച മുപ്പതോളം ചിത്രങ്ങളാണ് കാണികളുടെ മനസിനെ ജലസംരക്ഷണത്തിന്റെ ബോധതലങ്ങളിലേക്ക് ആനയിക്കുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഭൂമിയുടെ ഉപരിതലം ആര്‍ത്തിപിടിച്ച മനുഷ്യന്‍ ഇടിച്ചു നിരത്തുമ്പോള്‍ ജലനിരപ്പ് താഴ്ന്നു പോകുന്നത് കൂടാതെ ഒറ്റപ്പെട്ട മഴയില്‍ പോലും വെള്ളപൊക്കം പോലുള്ള ജലദുരന്തങ്ങളിലേക്ക് നാം വഴിപ്പെട്ടുപോകുന്നു എന്നും ഈ ചിത്രങ്ങല്‍ ഓര്‍മ്മപ്പെടുത്തുന്നു. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാല്‍ നിറയപ്പെട്ട ഒരു വലിയ തടാകത്തില്‍ മത്സ്യം പിടിക്കുന്ന ഒറ്റപ്പെട്ട ഒരു കുട്ടിയുടെ ചൂണ്ടയില്‍ കുടുങ്ങിയിരിക്കുന്ന മത്സ്യം ഭാവിയിലെ ജലദൗര്‍ലഭ്യത്തിന്റെ ഭീകര ദൃശ്യത്തിന്റെ നേര്‍കാഴ്ചയായി മാറുന്നു.

ജലാശയങ്ങള്‍ വറ്റി വരളുമ്പോള്‍ ആകാശത്തിലേക്ക് ഊളിയിടുന്ന മത്സ്യങ്ങളുടെ പ്രയാണത്തെ ഒരു ചോദ്യചിഹ്നമായി ചിത്രകാരന്‍ കാണിക്കുന്നു. ഒരിറ്റ് ജലത്തിനുവേണ്ടി കുടിവെള്ള പൈപ്പില്‍ ജലമന്വേഷിക്കുന്ന കാക്കകള്‍, കുഴല്‍ക്കിണറുകള്‍ വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെടുമ്പോഴും കുത്തക മുതലാളിമാരുടെ കുപ്പിക്കകത്ത് യഥേഷ്ടം വെള്ളം ലഭിക്കുകയും ചെയ്യുന്ന കാഴ്ച വരും കാലത്തെ വെള്ളത്തിനായുള്ള യുദ്ധത്തെ സൂചിപ്പിക്കുന്നു.

ചിത്രവര്‍ണ്ണങ്ങളിലൂടെ ഒരുപാട് ചോദ്യങ്ങള്‍ പറയാതെ പറയുന്നുണ്ട് ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍. ഒരു കാലത്ത് വെള്ളം സുരക്ഷിതമായി ഉപയോഗിക്കുവാന്‍ വേണ്ടി വീടുകളിലുണ്ടായിരുന്ന കിണ്ടികള്‍ ഷോക്കേസുകളിലേക്ക് മാറ്റിയപ്പോള്‍ പാഴായിപോകുന്ന വെള്ളം എത്രയാണെന്നും ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും പ്രദേശികമായ ബിംബങ്ങളും, ഗ്രാമ്യവര്‍ണ്ണങ്ങളും ഉപയോഗിച്ചാണ് വെളളത്തിന്റെ വലിയ ദുരന്തം ആവിഷ്‌കരിച്ചിരിക്കുന്നത്.

വെള്ളത്തിന്റെ പേരില്‍ എന്ന ഈ ചിത്രപരമ്പരകളുടെ മൂന്നമത്തെ പ്രദര്‍ശനമാണ് കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്നത്. കോഴിക്കോട് ഗവ:മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റായി സേവനമനുഷ്ടിക്കുന്ന രാജേന്ദ്രന്‍ പുല്ലൂരിന്റെ ചിത്രങ്ങള്‍ പരിസ്ഥിതി അവബോധമുണര്‍ത്തുന്നവയാണ്. വര്‍ണ്ണങ്ങളുടെയോ ബിംബങ്ങളൂടെയോ ദുരൂഹതകളില്ലാതെ ലളിതവര്‍ണ്ണങ്ങളില്‍ ചാലിച്ച ചിത്രങ്ങള്‍ കാണികളില്‍ ഊഷ്മളതയുടെ പരിവേഷമുണ്ടാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.