അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം വളരെ വേഗം സാക്ഷാത്കരിക്കാനുള്ള തിരക്കിലാണ് ഗുജറാത്ത്. ഇന്റര്‍നെറ്റ് വഴി നൂറു കോടി പൊതുസേവനങ്ങള്‍ ( ഇ ട്രാന്‍സാക്ഷന്‍) നല്‍കിക്കഴിഞ്ഞു. ജനനമരണ രജിസ്‌ട്രേഷന്‍, ഭൂമി രജിസ്‌ട്രേഷന്‍ എന്നിവയടക്കമുള്ള കാര്യങ്ങളാണിങ്ങനെ ചെയ്തത്.ഇക്കാര്യത്തില്‍ ഗുജറാത്ത് രാജ്യത്ത് ഒന്നാമതെത്തിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഭാരത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളിലുമായി 373 കോടി ഇ ട്രാന്‍സാക്ഷനുകളാണ് നടന്നത്. അതില്‍ 27 ശതമാനവും ചെയ്തു നല്‍കിയത് ഗുജറാത്താണ്. ഒരോ സംസ്ഥാനവും നടത്തുന്ന ഇ ട്രാന്‍സാക്ഷനുകള്‍ ശേഖരിച്ച് വിലയിരുത്താന്‍ കേന്ദ്രം സംവിധാനം ഒരുക്കിയിട്ടുണ്ട്.
2013 ജനുവരി ഒന്നു മുതല്‍ 2014 നവംബര്‍ 26 വരെ ഗുജറാത്തില്‍ 100.3 കോടി ഇ ട്രാന്‍സാക്ഷനുകളാണ് നടന്നത്. ഈ വര്‍ഷം മാത്രം 58 കോടി ഇ ട്രാന്‍സാക്ഷനുകള്‍ നടന്നു. ഭൂമി രജിസ്‌ട്രേഷന്‍ മുതല്‍ ജനന മരണ രജിസ്‌ട്രേഷന്‍ വരെ ആദായ നികുതി സത്യവാങ്ങ്മൂലം മുതല്‍ പൊതുവിതരണം വരെ മിക്ക ഇടപാടുകളും ഗുജറാത്തില്‍ ഡിജിറ്റലായിക്കഴിഞ്ഞു.
റേഷന്‍ വിതരണം ബയോമെട്രിക് സംവിധാനത്തിലായിക്കഴിഞ്ഞു. ഇതിനകം 40 കോടി റേഷന്‍ ഇടപാടുകളാണ് ബയോമെട്രിക് സംവിധാനം വഴി നടന്നത്.
ഇ ഗവേണസില്‍ ഗുജറാത്തിനു മുന്‍പില്‍ ഒരേഒരാളേയുള്ളു, കേന്ദ്രസര്‍ക്കാര്‍.2013 ജനുവരി മുതല്‍ കേന്ദ്രസര്‍ക്കാര്‍ 185 കോടി ഇ ട്രാന്‍സാക്ഷനുകളാണ് നടത്തിയത്. ഗുജറാത്തി 500 സേവനങ്ങള്‍ ഇ ഗവേണസില്‍ നല്‍കുന്നുണ്ട്.
















