വത്തിക്കാന്‍: ക്രിസ്തുമതത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഭാരതമെന്നും കേരളം ദൈവവിളിയുടെ വിളനിലമാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിച്ചശേഷം ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന കൃതജ്ഞതാ ബലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വിശുദ്ധരെ നല്‍കിയ കേരളത്തിലെ കത്തോലിക്കാ സഭയ്‌ക്ക് ദൈവം പ്രത്യേക ശക്തി നല്‍കിയിട്ടുണ്ട്. ഈ ശക്തിയില്‍ മുന്നോട്ടുപോകാന്‍ കഴിയണം. എവുപ്രാസ്യാമ്മയെ പോലെ നല്ല കന്യാസ്ത്രീകളാകാന്‍ മാര്‍പ്പാപ്പ കന്യാസ്ത്രീകളോട് അഭ്യര്‍ഥിച്ചു.
കൃതജ്ഞതാ ബലിക്ക് കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബസേലിയോസ് മാര്‍ ക്ലിമ്മീസ് ബാവയും കാര്‍മ്മികത്വം വഹിച്ചു.
















