ഉപമ പറയുന്നപക്ഷം സൃഷ്ടിയും സ്രഷ്ടാവും രണ്ടു രേഖകളാണ്. അനാദി, അനന്തം, സമാന്തരം. ഈശ്വരന്‍ നിത്യപ്രവൃത്തനായ ധാതാവാണ്. അവിടുന്ന് സ്വമഹിമകൊണ്ട് ബ്രഹ്മാണ്ഡപരമ്പരകളെ അവ്യക്തത്തില്‍ നിന്നു പ്രകാശിപ്പിച്ചു കുറേക്കാലം പ്രവര്‍ത്തിപ്പിച്ച് ഒടുവില്‍ സംഹരിക്കുന്നു.
ഇതാണ് ബ്രാഹ്മണബാലന്‍ എന്നും ജപിക്കുന്നത്. അതീതകല്പങ്ങളിലെ സൂര്യന്മാരെപ്പോലെ ഈ സൂര്യചന്ദ്രന്മാരെയും ഈശ്വരന്‍ സൃഷ്ടിച്ചു.
ഞാന്‍ ഇതാ ഇവിടെ നിന്ന് കണ്ണടച്ച് ‘ഞാന്‍’, ‘ഞാന്‍’ എന്ന് എന്റെ ഉണ്മയെ ഭാവനചെയ്യാന്‍ ശ്രമിക്കുന്നുവെങ്കില്‍ എന്താശയമാണ് ആവിര്‍ഭവിക്കുക.
ശരീരമെന്തെന്ന്. അപ്പോള്‍, ഞാന്‍ ഭൗതികവസ്തുക്കളുടെ വെറുമൊരു കൂട്ടാണെന്നോ? അല്ലെന്നു വേദഘോഷം; ഞാന്‍ ശരീരത്തില്‍ വസിക്കുന്ന ചൈതന്യമാണ്. ഞാന്‍ ദേഹമല്ല. ദേഹം നശിക്കും. എന്നാല്‍ എനിക്കു നാശമില്ല. ഞാന്‍ ഇതാ ഈ ശരീരത്തിലാണ്. ഇതു വീണുപോകും. ഞാന്‍ തുടര്‍ന്നു ജീവിക്കും.
















