ഭാഗവതം നിര്‍ദ്ദേശിക്കുന്ന ഭക്തിമാര്‍ഗത്തില്‍നിന്ന് മറ്റു മാര്‍ഗങ്ങള്‍ക്കില്ലാത്ത ഒരു വൈശിഷ്ട്യമുണ്ട്. ഭഗവാനുമായി ബന്ധമുണ്ടാക്കിക്കൊണ്ടാണ് തുടക്കം തന്നെ.
നമ്മുടെ അവയവമായ ചെവി (ശ്രുതി) കൊണ്ടു നമുക്ക് ഭഗവാനുമായി ബന്ധം സ്ഥാപിക്കാം. ഭഗവന്നാമവും ഭഗവത് കഥയും ഭഗവാന്റെ അവതാരകാര്യങ്ങളും കേള്‍ക്കുവാനാണ് ആദ്യമായി നിര്‍ദ്ദേശിക്കുന്നത്.
ഭാഗവതവും ഗീതയും കേള്‍ക്കുമ്പോള്‍ നാം ഭഗവാന്റെ തിരുവായ് മൊഴി തന്നെയാണ് കേള്‍ക്കുന്നത്. നാമവും ലീലകളും അവതാരങ്ങളും ഭഗവാനില്‍നിന്ന് വേറിട്ട് മറ്റൊരു വസ്തുവല്ല. അതിനാല്‍ ശ്രവണത്തില്‍ തന്നെ ആനന്ദാനുഭവത്തിന്റെ തുടക്കമായി.
















