Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരന്ത ഭീഷണി ഉയര്‍ത്തി പടക്കനിര്‍മ്മാണ ശാലകള്‍ നിരവധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 09:10 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ പടക്ക നിര്‍മാണ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അപകടങ്ങള്‍ പതിവായിട്ടും നടപടിയില്ല. വേണ്ടത്ര സുരക്ഷിതത്വം ഒരുക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പോലും നിരവധി പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലകള്‍ക്കെതിരേ നാട്ടുകാര്‍ രംഗത്തെത്താറുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. തൊഴിലാളികള്‍ക്കു പോലും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ചേര്‍ത്തല, മാരാരിക്കുളം തെക്ക്, പാതിരപ്പള്ളി, കലവൂര്‍, പള്ളിപ്പാട്, കണ്ടല്ലൂര്‍, കാര്‍ത്തികപ്പള്ളി, ചാരുംമൂട് മേഖലകളില്‍ പടക്ക നിര്‍മാണശാലകളുടെ പ്രവര്‍ത്തനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നു പരാതികളുണ്ടായിരുന്നു. നാട്ടുകാര്‍ പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങളും നിബന്ധനകളും പാലിക്കാതെയുള്ള പടക്കനിര്‍മ്മാണം അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമാകുന്നു. ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടമാണ് ഇതില്‍ ഒടുവിലത്തേത്.

ചെറിയ അളവില്‍ മാത്രം വെടിമരുന്നു ശേഖരിക്കുന്നതിനുള്ള ലൈസന്‍സുകളുടെ മറവിലാണ് സുരക്ഷിതമല്ലാത്ത രീതിയില്‍ വീടുകള്‍തോറും പടക്കനിര്‍മാണവും വില്‍പനയും നടത്തുന്നത്. പോലീസിന്റെ പരിശോധന നടക്കുമ്പോള്‍ ലൈസന്‍സന്‍സുള്ളവര്‍ നല്‍കുന്ന നിര്‍മാണ സാമഗ്രികള്‍ വീടുകളില്‍ ശേഖരിച്ച് ഉത്പാദനം നടത്തുന്ന സാധാരണക്കാരാണു കുടുങ്ങുന്നത്. വന്‍കിടക്കാര്‍ പിടിയിലാകാറില്ല.

സമീപത്തു താമസക്കാരില്ലാത്തതും ഫയര്‍ഫോഴ്‌സ് വാഹനം എത്താനുള്ള സൗകര്യമുള്ളതുമായ സ്ഥലത്തായിരിക്കണം പടക്കനിര്‍മാണം നടത്തേണ്ടതെന്നാണു നിയമം. ഇതു പാലിക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ നിര്‍മാണം വന്‍ ദുരന്തത്തിനു വഴിവയ്‌ക്കും. എന്നാല്‍ രാഷ്ര്ടീയസ്വാധീനവും പോലീസുമായുള്ള അടുപ്പവും സഹായകമാക്കി പലയിടത്തും അനധികൃത പടക്കനിര്‍മാണം പൊടിപൊടിക്കുന്നു.

ചേര്‍ത്തലയില്‍ അപകടമുണ്ടായ വീടിന് സമീപം നിരവധി വീടുകളാണുണ്ടായിരുന്നത്. ഇവിടേക്ക് ഗതാഗത സൗകര്യവും ഉണ്ടായിരുന്നില്ല. ഇവിടെ ഇത്തരത്തില്‍ വന്‍തോതില്‍ പടക്കശേഖരം ഉണ്ടായിരുന്നതായി പരിസര വാസികള്‍ പോലും അറിഞ്ഞിരുന്നില്ല. ക്രിസ്മസും, ഉത്സവവും, മണ്ഡലകാലവും മുന്നില്‍ക്കണ്ട് ഇപ്പോള്‍ നിര്‍മാണം സജീവമായിരിക്കുകയാണ്. ഇത്തരത്തില്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴുണ്ടായ സ്‌ഫോടനങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പത്തോളം പേരാണു ജില്ലയില്‍ മരിച്ചത്. പോലീസ് പരിശോധന കര്‍ശനമാക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്.

അനധികൃത പടക്കനിര്‍മാണശാലകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മേഖല ഇനിയും വലിയ ദുരന്തങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കലവൂര്‍ വില്ലേജ് ഓഫീസിനു വടക്ക് ചാപ്പലിനു സമീപം പ്രവര്‍ത്തിക്കുന്ന പടക്കശാലയ്‌ക്കെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.പ്രദേശവാസികളുടെ സമ്മതം കൂടാതെ സമീപത്തെ പാടം നികത്തിയാണു പടക്കനിര്‍മ്മാണശാല സ്ഥാപിച്ചിരിക്കുന്നതെന്ന് കാട്ടി നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

പാതിരപ്പള്ളി കരിങ്ങാട്ടക്കുഴി ഭാഗത്ത് രണ്ടു വര്‍ഷം മുമ്പ് പടക്കശാലയില്‍ സ്‌ഫോടനമുണ്ടായി രാധാമണി എന്ന വീട്ടമ്മ മരിച്ചിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് പടക്കനിര്‍മാണം വ്യാപകമാണെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്നു കഴിഞ്ഞദിവസം ഇവിടെ മണ്ണഞ്ചേരി പോലീസ് നടത്തിയ പരിശോധനയില്‍ കരിങ്ങാട്ടക്കുഴി ബാബു, ഇയാളുടെ ഭാര്യ ഗീത എന്നിവരെ അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് ഓലപ്പടക്കവും കരിമരുന്നും പടിച്ചെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.