പഞ്ചഭൂതങ്ങളിലൂടെയാണ് ലോകസൃഷ്ടി എന്ന് ഇതിനകം അറിഞ്ഞിട്ടുണ്ടല്ലോ. പ്രപഞ്ചം എന്ന വീടിന്റെ അഞ്ചുദ്രവ്യങ്ങളാണ് പഞ്ചഭൂതങ്ങള്‍. ഇവ ഓരോന്നായി നില്ക്കുമ്പോള് ലോകവും ഒന്നിച്ചുചേര്‍ന്ന് കാണപ്പെടുമ്പോള്‍ ശരീരവും, പരസ്പരം സന്തുലിതപ്പെടുമ്പോള് ഭവനവും താത്വികമായി ആവിഷ്ക്കരിക്കുമ്പോള്‍ ദേവാലയവും ആകുന്നു. അഥവാ ലോകം, , ഭവനം, ക്ഷേത്രം ഇവ നാലും അഭേദ്യമായി ബന്ധപ്പെട്ടവതന്നെ.
പഞ്ചഭൂതങ്ങളുടെ സന്തുലനം എവിടെ നടക്കുന്നുവോ അവിടെ മാത്രമാണ് പൂര്‍ണത ദൃശ്യമാകുന്നത്. ശബ്ദമോ, രൂപമോ, സ്പര്‍ശമോ, കല്ലോ മണ്ണോ, കാറ്റോ, വെളിച്ചമോ
ഒറ്റയ്ക്കൊറ്റയ്ക്ക് പരിപൂര്‍ണത തരുന്നില്ല. അവ സമന്വയിക്കുമ്പോള്‍ ഐശ്വര്യം എന്ന അവസ്ഥ കരഗതമാകുന്നു. അഥവാ പഞ്ചുഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഗന്ധം ഇവയുടെ സൗന്ദര്യാത്മകമായ സമ്മേളനത്തെയാണ് ഐശ്വര്യം എന്നു വിളിക്കുന്നത്.
ഐശ്വര്യം വാക്കില്‍തന്നെ ആദ്യം വെളിവാകുന്നത് ഈശ്വരീതയതയാണ്. ഈശ്വരന്റെ സാന്നിദ്ധ്യമുള്ളിടം എന്നര്‍ത്ഥം. ഈശ്വരന് എല്ലാംകൊണ്ടും പൂര്‍ണനാണ്. ഈശ്വരന്റെ പ്രകൃതി അഥവാ സ്വഭാവമാണ് ഐശ്വര്യം. വിഷ്ണു ഈശ്വരനാണെങ്കില്‍ ലക്ഷ്മി ഐശ്വര്യം. ശിവന് ഈശ്വരനെങ്കില്‍ പാര്‍വതി ഐശ്വര്യം. ഇങ്ങിനെ കാണാം. ആകയാല്‍ ഭവനത്തിന്റെ ഐശ്വര്യം എപ്പോഴും നാരിതന്നെ. നായകന് പുരുഷനുമാകാം.
‘ചക്കിക്കൊത്ത ചങ്കരന്’ എന്നൊരു നാടന്‍ പ്രയോഗമുണ്ടല്ലോ. പുരുഷന്റെ പുരുഷത്വത്തിന്റെയും ഗുണത്തിന്റെയും തദ്ഭവമായിരിക്കും അയാര്‍ക്കു ലഭിക്കുന്ന പത്നി. ഇത് ഭൗതികലോത്തെ ഉദ്ദേശിച്ചാണ് പറഞ്ഞത്. ഭവനം അഞ്ചുരീതിയിലുണ്ടല്ലോ. (1) കുടുംബം (2) വിദ്യാലയം (3) ആശ്രമം/മഠം (4) ദേവാലയം 95) ചികിത്സാലയം. ഈ അഞ്ചിടത്തും പ്രധാനമായി വ്യവഹരിക്കുന്നതാരോ ആ ആളിലെ പ്രകൃതി അഥവാ സ്വഭാവമാണ് ആ വീട്ടിലെ ഐശ്വര്യം. ഇതാണ് ശ്രീദേവി മാഹാത്മ്യത്തില്‍ യാശ്രീ സ്വയം സുകൃതിനാം ഭവനേഷു ലക്ഷ്മി, പാപത്മനാം കൃതധിയാം ഹൃദയേഷു ബുദ്ധി എന്നു പറഞ്ഞിരിക്കുന്നത്.
ധര്മ്മവാന്റെ ഭവനത്തില്‍ യഥാര്‍ത്ഥ ഐശ്വര്യരൂപിണിയായ ലക്ഷ്മിയായും പാപികളുടെ ഹൃദയത്തില്‍ ദുഷ്ടബുദ്ധിയായും ദേവിയുടെ കല വിരാജിക്കുന്നു. ആകയാല്‍ കുടുംബത്തില്‍ ഉത്തമ ഭാര്യയിലൂടെയായും വിദ്യാലയത്തില്‍ ആദ്ധ്യാത്മികപ്രഭയായും ദേവാലയത്തില്‍ ഭക്താനന്ദസ്വരൂപമായും ദിവ്യശക്തിയായും ചികിത്സാലയത്തില്‍ ,ദുരിതശാന്തിയായും പ്രകടമാകുന്നത് അതു നയിക്കുന്ന ആളിലെ സംസ്കാരപ്രകൃതിയായിരിക്കും. അതുതന്നെ അയാളുടെ പത്നിയും.
വീട് സ്വയം ഉണ്ടാകുന്നില്ല. വ്യക്തിക്കുവേണ്ടിയാണ് വീടുണ്ടാകുന്നത്. പിന്നീടത് കുടുംബമാകുന്നു. ശേഷമത് കുലമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: