പണ്ടുകാലങ്ങളില്‍ ചരിത്ര ഗവേഷണങ്ങളിലൂടെ സത്യം കണ്ടുപിടിക്കുകയെന്ന ശീലം നമ്മുടെ നാട്ടുകാരില്‍ ദുര്ലഭമായിരുന്നു.
അതുകൊണ്ട് വസ്തുതകള്‍കൊണ്ടും തെളിവുകൊണ്ടും സമര്‍ത്ഥിക്കാതെ ഇഷ്ടാനുസരണം ആരും എന്തും പറഞ്ഞിരുന്നു. മാത്രമല്ല, ആ പ്രാചീനകാലങ്ങളില്‍ മനുഷ്യര്‍ പേരും പെരുമയും പ്രായേണ ആഗ്രഹിച്ചിരുന്നില്ല.
അതിനാല്‍, ഒരുവന് ഒരു ഗ്രന്ഥമെഴുതിയിട്ട് അതു തന്റെ ഗുരുവിന്റെയോ മറ്റോ പേരില്‍ പെരുമയും പ്രായേണ ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍, ഒരുവന് ഒരു ഗ്രന്ഥമെഴുതിയിട്ട് അതു തന്റെ ഗുരുവിന്റെയോ മറ്റോ പേരില്‍ പ്രചരിപ്പിക്കുക എന്നതു പലപ്പോഴും നടന്നിരുന്നു.
അങ്ങനെയുള്ള ദൃഷ്ടാന്തങ്ങളില്‍, ചരിത്രഗവേഷകന്നും സത്യം കണ്ടെത്തുക വലിയൊരു സാഹസമാകും. പുരാതനകാലത്തെ ആളുകള്‍ക്കു ഭൂമിശാസ്ത്രജ്ഞാനം ഒട്ടുമില്ലായിരുന്നു. അതിനാല്‍ ഭാവനയുടെ വിചിത്രസൃഷ്ടികളായി.
ഇക്ഷുസമുദ്രം, ക്ഷീരസമുദ്രം, രധിസമുദ്രം മുതലായവ നാം കാണുന്നു. ഒരുവന് പതിനായിരം വര്‍ഷം ജീവിച്ചിരുന്നതായും അപരന് ലക്ഷം വര്‍ഷം ജീവിച്ചിരുന്നതായും മറ്റും പുരാണങ്ങളില്‍ കാണുന്നു.
എന്നാല്‍, ‘ശതായുര്‍വൈ പുരുഷഃ’- മനുഷ്യന്നു നൂറു കൊല്ലമാണായുസ്സ്- എന്നാണ് വേദങ്ങളില്‍ പറയുന്നത്. ഇവിടെ നാം ഏതു സ്വീകരിക്കും? അതുപോലെ കൃഷ്ണനെ സംബന്ധിച്ചു ശരിയായ ഒരു നിഗമനത്തിലെത്തുക മിക്കവാറും അസാദ്ധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: