Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 08:06 pm IST
inSamskriti

പുഷ്‌കരത്തിന് വായു, ആകാശം, അന്തരീക്ഷം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഇവ മൂന്നും സര്‍വവ്യാപ്തമായ പ്രതിഭാസങ്ങളാണ്. പ്രപഞ്ചമായി വ്യാപിച്ച ഭഗവാന്റെ കണ്ണായി ഇവയില്‍ ഓരോന്നിനെയും കരുതാം. പ്രപഞ്ചത്തില്‍ സംഭവിക്കുന്നതും സംഭവിച്ചതും സംഭവിക്കാനുള്ളതുമെല്ലാം കണ്ടറിയാന്‍ ഭഗവാന്റെ ഈ കണ്ണുകള്‍ ഉപയോഗിക്കുന്നു.

പുഷ്‌കരഃ എന്ന പദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചത്തിനാവശ്യമായ ഊര്‍ജ്ജം വെളിച്ചമായും താപമായും ജ്ഞാനമായും പ്രസരിപ്പിക്കാന്‍ ഗുരുവായൂരപ്പന്‍ സ്വീകരിച്ച ഒരു രൂപമാണ് സൂര്യന്‍ എന്ന കണ്ണ്.

പുഷ്‌കരഃ എന്ന പദത്തിന് ശിവന്‍ എന്നും അര്‍ത്ഥമുണ്ട്. മംഗളകാരിയായ ശിവനും സംഹാരമൂര്‍ത്തിയായ ശിവനും ഗുരുവായൂരപ്പന്റെ രണ്ടു കണ്ണുകളാണെന്നും വ്യാഖ്യാനം.

976. യോഗിഹൃത്കമലാലയഃ- യോഗിമാരുടെ ഹൃദയകമലത്തെ ആലയമാക്കിയവന്‍. ചിത്തവൃത്തിനിരോധത്തിലൂടെ ആത്മസാക്ഷാത്കാരം നേടലാണു യോഗം. അതിനു പലരീതികള്‍ ഭഗവാന്‍ തന്നെ ആചാര്യന്മാരിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. രീതി ഏതായാലും യോഗം അനുഷ്ഠിക്കുന്നയാളെ യോഗി എന്നുപറയും. യോഗമാര്‍ഗ്ഗത്തില്‍ അഭ്യാസം ചെയ്യുന്നവര്‍ക്ക് പല തരത്തിലുള്ള വിഘ്‌നങ്ങളുണ്ടാകാം. അവയെ നിവാരണം ചെയ്ത് യോഗസിദ്ധി നല്‍കാനായി ഭഗവാന്‍ യോഗിയുടെ ഹൃദയത്തില്‍ കുടികൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശനം നല്‍കും. യോഗിയുടെ ഹൃദയത്തെ ഭഗവാന് ഇരിക്കാന്‍ യോഗ്യമായ കമലമായി രൂപണം ചെയ്ത് യോഗി ഹൃത്കമലം എന്നു പ്രയോഗം. അതില്‍ കുടികൊള്ളുന്നവന്‍

977. രേണുകാതനയോ രാമഃ- രേണുകാദേവിയുടെ മകനായ രാമന്‍, പരശുരാമന്‍. വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം രാമന്‍ എന്ന പേരോടെയാണ്. കൗസല്യതനയനായ രാമനില്‍നിന്നും രോഹിണീതനയനായ രാമനില്‍ നിന്നും വേറിട്ടറിയാന്‍ രേണുകാതനയന്‍ എന്ന പ്രയോഗം. ജമദഗ്നിമഹര്‍ഷിയുടെയും ഭാര്യയായ രേണുകാദേവിയുടെയും ഇളയമകനായി രാമന്‍ എന്ന പേരോടെ ഭഗവാന്‍ അവതരിച്ചു. ബാഹുബലംകൊണ്ടു മദിച്ച് ലോകത്തിനു ശല്യമായിത്തീര്‍ന്ന ക്ഷത്രിയവര്‍ഗ്ഗത്തെ നശിപ്പിക്കാനായിരുന്നു ഈ അവതാരം. ശ്രീപരമേശ്വരന്റെ ശിഷ്യനായി പരശു എന്ന ദിവ്യായുധം നേടി പരശുരാമനായി.

അച്ഛന്റെ ആജ്ഞപ്രകാരം പെറ്റമ്മയെയും ജ്യേഷ്ഠന്മാരെയും വധിച്ചുകൊണ്ടാണ് പരശുധരന്റെ വധയജ്ഞം ആരംഭിച്ചത്. പിതാവിന്റെ അനുഗ്രഹംകൊണ്ട് അവര്‍ക്കു ജീവന്‍ കൊടുത്തുവെങ്കിലും വധിച്ചു എന്ന കീര്‍ത്തിയോ ദുഷ്‌കീര്‍ത്തിയോ സമ്പാദിച്ചു. കാര്‍ത്തവീര്യാര്‍ജ്ജുനനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും തുടര്‍ന്നു ക്ഷത്രിയവംശത്തെയും ഇരുപത്തി ഒന്നു യുദ്ധങ്ങളില്‍ നശിപ്പിച്ചു. വധിച്ച ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ടു കുരുക്ഷേത്രത്തില്‍ അഞ്ചു ചോരക്കളങ്ങളുണ്ടാക്കി അവയില്‍ പിതൃതര്‍പ്പണം ചെയ്തു. ക്ഷത്രിയരില്‍നിന്നു കൈവശപ്പെടുത്തിയ രാജ്യങ്ങള്‍ ദാനം ചെയ്ത് നിസ്വനായി സന്ന്യാസവൃത്തി സ്വീകരിച്ചു.

രാമാവതാരകാലത്ത് വൈഷ്ണവ ധനുസ്സിനോടൊപ്പം വൈഷ്ണവതേജസ്സും ദശരഥപുത്രനായ രാമനിലേയ്‌ക്കു പകര്‍ന്നുകൊടത്തു. തുടര്‍ന്നുള്ള ജീവിതം തപസ്വിയായി കഴിച്ചു. കൃഷ്ണാവതാരകാലത്ത് ദ്രോണരെയും കര്‍ണ്ണനെയും ആയുധവിദ്യ പഠിപ്പിച്ചതു പരശുരാമനായിരുന്നു. സമുദ്രത്തില്‍ നിന്നുദ്ധരിച്ചു കേരളം സൃഷ്ടിച്ചതും പരശുരാമനായിരുന്നുവെന്ന് കഥ പ്രചാരത്തിലുണ്ടെങ്കിലും പുരാണങ്ങളില്‍ ആ സംഭവം കാണുന്നില്ല. നാരായണീയം 36-ാം ദശകം പരശുരാമാവതാരത്തിലെ പ്രധാന സംഭവങ്ങള്‍ സംഗ്രഹിച്ചിട്ടുള്ളതു വായിക്കുക.

978. കാര്‍ത്തവീര്യകുലാന്തകഃ- കാര്‍ത്തവീര്യാര്‍ജ്ജുനന്റെ വംശത്തെ നശിപ്പിച്ചവന്‍. ഹേഹയരാജാവായിരുന്ന കൃതവീരന്റെ മകനായിരുന്നു അര്‍ജ്ജുനന്‍. പിതാവിന്റെ പേരിനോടു ചേര്‍ത്ത് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ പ്രസിദ്ധനായി. ഭഗവാന്റെ  അംശാവതാരമായ ദത്താശ്രേയന്റെ അനുഗ്രഹംകൊണ്ട് ആയിരം കൈകളും അധൃഷ്യമായ ബലവീര്യങ്ങളും ഭഗവാന്റെ കൈകൊണ്ടുതന്നെ മരണവും വരമായി നേടി. മറ്റു രാജാക്കന്‍മാരെയെല്ലാം സാമന്തരാക്കി. ലോകകണ്ടകനായി വളര്‍ന്ന രാവണനെ പിടിച്ചുകെട്ടി കാരാഗൃഹത്തിലടച്ചു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.