ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് കനത്ത തോല്‍വി. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ 6-0, 6-1 എന്ന സ്കോറിന് മുറെയെ തകര്‍ത്തുവിട്ടു. 2007ല്‍ മിയാമി മാസ്റ്റേഴ്സില്‍ സെര്‍ബിയന്‍ സ്റ്റാര്‍ നൊവാക് ഡോക്കോവിച്ചിനോടേറ്റ (6-1, 6-0) പരാജയത്തിനുശേഷം മുറെ ഇത്ര ദയനീയമായി മുട്ടുകുത്തുന്നത് ഇതാദ്യം. ഇതോടെ മുറെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി.
നേരത്തെ, ഡേവിഡ് ഫെററെ കീഴടക്കിയ ജാപ്പനീസ് താരം കെയ് നിഷികോരി ഫെഡറര്‍ക്കൊപ്പം ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്കു കുതിച്ചു. മൂന്നു മത്സരങ്ങളും ജയിച്ച് ഒന്നാമനായാണ് ഫെഡററുടെ മുന്നേറ്റം.
















