റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഗ്രാന്റ് പ്രീയില്‍ മെഴ്സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് ചാമ്പ്യനായി. സഹഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനാണ് രണ്ടാമത്. വില്ല്യംസിന്റെ ഫിലിപ്പെ മാസ മുന്നാം സ്ഥാനത്തുമെത്തി. സീസണിലെ അഞ്ചാം വിജയമാണ് റോസ്ബര്‍ഗ് സ്വന്തമാക്കിയത്. സീസണില്‍ തുടര്‍ച്ചയായ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ലൂയിസ് ഹാമില്‍ട്ടന്റെ കനത്ത വെല്ലുവിളി മറികടന്നാണ് നിക്കോ റോസ്ബര്‍ഗ് ബ്രസീലിയന്‍ ഗ്രാന്റ് പ്രീയില്‍ മുത്തമിട്ടത്.
334 പോയിന്റുളള ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനാണ് ഒന്നാം സ്ഥാനത്ത്. 317 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നിക്കോ റോസ്ബര്‍ഗ്. ഈ മാസം 23 നാണ് സീസണിലെ അവസാനത്തെ അബുദാബി ഗ്രാന്റ് പ്രീ.
















