ദിവ്യജ്ഞാനത്തെ നിഷ്പ്രഭമാക്കുന്ന കനത്ത ആവരണമാണ് സംശയം. അജ്ഞാനിയുടെയും അശ്രദ്ധാലുവായ സാധകന്റെയും ജീവസത്തയേ വിഷലിപ്തമാക്കുന്നതും സന്ദേശം തന്നെ. വിശ്വാസത്തിനു കടകവിരുദ്ധമാണു സന്ദേഹം.
ഗുരുകൃപ നിങ്ങളില്‍ പ്രകടമാകുമ്പോള്‍ സകല സന്ദേശങ്ങളും തിരോഭവിക്കുകയും ഹൃദയഗ്രന്ഥിതന്നെ സന്ദേശം വന്നാല്‍ എങ്ങനെയാണു ജ്ഞാനമുദിക്കുക. സദ്ഗുരുവില്‍ ശരണാഗതി അടയുമ്പോള്‍ ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും കല്പനകളിലും സംരക്ഷണശക്തിയിലും നിങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വാസമുണ്ടായിരിക്കണം. വിശ്വാസമാണു ജ്ഞാനത്തെ സഫലമാക്കുന്നത്.
ചിലര്‍ പറയാറുണ്ട്. എനിക്ക് അന്ധമായ വിശ്വാസം ആവശ്യമില്ലെന്ന്. എന്നാല്‍ അമ്മ നിങ്ങളോട് പറയുന്ന വിശ്വാസം അന്ധമല്ലെന്ന്. അന്ധനു കണ്ണു കണാന്‍ പറ്റില്ല. പക്ഷേ, വിശ്വാസം ഇന്ദ്രിയാതീതമായ പ്രഗണശക്തിയാണ്. അന്ധന്‍ ഇടറുകയും നിലംപതിക്കുകയും ചെയ്യും. എന്നാല്‍ വിശ്വാസത്തില്‍ വേരുറച്ച ഒരു സാധകന്‍ ഒരിക്കലും പതറുകയോ ഇടറുകയോ ചെയ്യില്ല.
അയാള്‍ ആന്തരികപഥനത്തെ അചഞ്ചലനായിത്തന്നെ സഞ്ചരിക്കാം. ശരിയായവിധത്തില്‍ ദര്‍ശിക്കാനും ഗ്രഹിക്കാനും ഉള്ള കഴിവില്ലാതായ വിധത്തില്‍ ദര്‍ശിക്കാനും ഗ്രഹിക്കാനും ഉള്ള കഴിവില്ലാതാക്കുന്നതും ദീര്‍ഘദര്‍ശന ശക്തിയേയും വിവേചനശക്തിയേയും മറക്കുന്നതും നീതിബോധമില്ലാതാക്കുന്നതും യാതൊരു വികലമായ ഇന്ദ്രിയജ്ഞാനമാണോ അതാണ് അന്ധത.
വിശ്വാസമാകട്ടെ തെളിഞ്ഞ ബോധമാണ്. അത് സത്യ തേജസ്സാണ്. ആസന്നിഗ്‌ദ്ധതയും വ്യക്തതയും സുസ്ഥിരതയും അതിന്റെ ധര്‍മ്മങ്ങളത്രെ. ജീവിതത്തിലെ എല്ലാ ചുറ്റുപാടുകളിലും ശാന്തിയും ധൈര്യവും പകരുന്നത് വിശ്വാസമാണ്. വിശ്വാസം പതറുമ്പോള്‍ മനസ്സ് പ്രഷുബ്ധമാകും.
സകല സന്ദര്‍ഭങ്ങളും അനുകൂലമാകുമ്പോള്‍ ആരെങ്കിലും നിങ്ങളെ ചോദ്യം ചെയ്യുവാനോ വിമര്‍ശിക്കുവാനോ വെറുക്കുവാനോ ഇല്ലാതിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം ശാന്തി കൈവന്നു എന്ന്. ഇത് പരമമായ ആത്മീയ ശാന്തിയാണെന്നു തെറ്റിദ്ധരിക്കരുത്.
















