കൊല്‍ക്കത്ത: ബര്‍ദ്വാന്‍ സ്‌ഫോടന കേസിലെ മുഖ്യസൂത്രധാരന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍. ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ്(ജെഎംബി) തലവനായ സാജിദിന്റെ അടുത്ത അനുയായി സിയാ ഉള്‍ ഹഖാണ് എന്‍ഐഎയുടെ പിടിയിലായത്.
സ്‌ഫോടനക്കേസിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും അറസ്റ്റ്. ഗുജറാത്ത്, ആസാം കലാപങ്ങളുമായി ബന്ധപ്പെട്ട ജിഹാഗി വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ പരിശീലിപ്പിച്ചു വരികയായിരുന്ന ഇയാള്‍ സ്‌ഫോടനത്തിലെ മുഖ്യ സൂത്രധാരനാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ബര്‍ദ്വാനിലെ മാല്‍ദയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഭീകരവാദ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ മുഖ്യകണ്ണിയാണ് താനെന്നും ഹഖ് അന്വേഷണ സംഘടത്തോട് പറഞ്ഞു. സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ടവരും സംഘടനയിലുള്ളവരാണെന്ന് ഹഖ് മൊഴി നല്‍കിയിട്ടുണ്ട്. മാല്‍ദയിലെ ഒരു വീട്ടില്‍ ഹഖ് ഒളിവിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഇവിടെ നിന്നും ലാപ്‌ടോപ്പും കണ്ടെടുത്തു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ ആലത്തിന്റെ ഭാര്യയെ ബര്‍ദ്വാന്‍ ബസ് ടെര്‍മിനലില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. എന്‍ഐഎയുടെ ലിസ്റ്റിലുള്ള സുജിന ബീഗത്തിനെയാണ് അറസ്റ്റു ചെയ്തത്. ഇവരുടെ ഭര്‍ത്താവ് ഷഹാനൂര്‍ ആലം എന്‍ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളതാണ്. ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 12 പ്രതികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഷഹാനൂറിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സഹോദരന്‍ ജക്കാരിയയെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഒക്‌ടോബര്‍ രണ്ടിനാണ് ബര്‍ദ്വാനിലെ ഒരു വീട്ടില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. പരിക്കേറ്റ ഒരാളും രണ്ട് സ്ത്രീകളും ഉള്‍പ്പെട മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
















