പൂനെ: ആഴ്‌സണലിന്റെയും ലിവര്‍പൂൡന്റെയും മുന്‍താരമായിരുന്ന ജെര്‍മെയ്ന്‍ പെന്നന്റ് ഐഎസ്എല്‍ ടീം പൂനെ സിറ്റി എഫ്‌സിയുമായി കരാര്‍ ഒപ്പുവെച്ചു. അസുഖബാധിതനായ കൊളംബിയന്‍ താരം ആന്ദ്രെ റോഡ്രിഗസ് മാര്‍ട്ടിനെസിന് പകരമായാണ് ഇംഗ്ലീഷുകാരനായ പെന്നന്റുമായി പൂനെ എഫ്‌സി കരാറിലെത്തിയിരിക്കുന്നത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് റോഡ്രിഗസിന് സീസണിലെ മത്സരങ്ങള്‍ നഷ്ടപ്പെട്ടത്.
1999-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ആഴ്‌സണലില്‍ ചേര്‍ന്ന പെന്നന്റ് 2005 വരെ അവിടെ തുടര്‍ന്നെങ്കിലും അച്ചടക്കമില്ലായ്‌മ കാരണം ആകെ 12 മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. പിന്നീട് 2006-ല്‍ ലിവര്‍പൂളുമായി നാല് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ച പെന്നന്റ് 50ലേറെ മത്സരങ്ങളില്‍ കളിച്ചു. പിന്നീട് സ്‌റ്റോക്ക് സിറ്റി, ബര്‍മിംഗ്ഹാം, പോര്‍ട്ട്‌സ്മൗത്ത് എന്നീടീമുകള്‍ക്കും സ്പാനിഷ് ലീഗ് ടീം റയല്‍ സരഗോസക്കും കളിച്ചു ഈ അറ്റാക്കിംഗ് വിങ്ങര്‍ കളിച്ചു. ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിന് വേണ്ടി 24 മത്സരങ്ങളില്‍ കളിച്ച പെന്നന്റ് സ്‌റ്റോക്ക് സിറ്റിയില്‍ നിന്നാണ് പൂനെ സിറ്റി എഫ്‌സിയിലേക്ക് എത്തുന്നത്.
















