മാല്‍ഡ: പശ്ചിമബംഗാളിലെ മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 72 മണിക്കൂറിനുള്ളില്‍ 13 നവജാത ശിശുക്കള്‍ മരിച്ചു. ഒരുവയസ്സിനും നാലുവയസ്സിനും മധ്യേയുള്ള കുട്ടികളാണ് മരിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് എം.എ.റഷീദ് പറഞ്ഞു. ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍നിന്നും ഗുരുതരാവസ്ഥയിലായ നിലയിലാണ് കുട്ടികളെ ഇവിടേക്ക് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ രക്ഷപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ച എല്ലാകുട്ടികള്‍ക്കും പോഷകാഹാരക്കുറവും തൂക്കക്കുറവുമുണ്ടായിരുന്നു. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നില കൂടുതല്‍ വഷളാവുകയായിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരവധി കുട്ടികളുടെ മരണത്തിന് ഈ ആശുപത്രി സാക്ഷിയായിരുന്നു.
















