മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവന് ഭീഷണി മുഴക്കിയ താലിബാന് ശക്തമായ താക്കീതുമായി ശിവസേന രംഗത്ത്. പ്രധാനമന്ത്രി മോദിക്ക് മാര്‍ഗതടസ്സമുണ്ടാക്കാന്‍ താലിബാന്‍ ശ്രമിക്കരുത്. തങ്ങളുടെ അതിര്‍ത്തി തിരിച്ചറിഞ്ഞ് അതിനുള്ളില്‍ നിന്നു കൊള്ളണം.
ഞങ്ങളുടെ പ്രധാനമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ ഏതറ്റംവരെയും ശിവസേന പോകും. മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ താലിബാന് ശക്തമായ താക്കീത് നല്‍കിയത്.
ഹിന്ദുത്വത്തിനെ ശക്തമായി പിന്തുണയ്‌ക്കുന്നതു കൊണ്ട് പ്രധാനമന്ത്രി മോദി താലിബാന്റെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ പ്രധാനമന്ത്രി മുസ്ലിങ്ങള്‍ക്ക് എതിരല്ല. പക്ഷേ അവരെ പ്രീണിപ്പിക്കുന്നതിന് എതിരാണ്.
ഇസ്ലാമിന്റെ പേരില്‍ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ അനേകം ക്രൂരതയ്‌ക്കിരയാകുന്നുണ്ട്. എന്നാല്‍ താലിബാന് യാതൊരുവിധ പരിക്കുകളുമേല്‍ക്കുന്നില്ല. ഭാരതത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുന്നു എന്ന പൊള്ളയായ വാദമാണ് താലിബാന്‍ ഉന്നയിക്കുന്നതെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.
















