പാരീസ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം നിലനിര്‍ത്തി. ഏകപക്ഷീയമായ ഫൈനലില്‍ ഡോക്കോ കാനഡയുടെ മിലോസ് റാവോണിച്ചിനെ 6-2, 6-3ന് തുരത്തി.
ഡോക്കോയുടെ കരിയറിലെ 600-ാം എടിപി മത്സരജയമാണിത്. ഇതോടെ സീസണിന്റ അവസാനം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറുടെ വെല്ലുവിളിയെ മറികടന്ന് ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യതയും ഡോക്കോ വര്‍ധിപ്പിച്ചു. ഡോക്കോയോട് മുട്ടുകുത്തിയെങ്കിലും ലണ്ടന്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന് യോഗ്യത ഉറപ്പിച്ചത് റാവോണിച്ചിനും ആശ്വാസമേകി. ഡബിള്‍സില്‍ പോളണ്ടിന്റെ മാര്‍ക്കിന്‍ മാറ്റ്‌കോവ്‌സ്‌കിയെയും ഓസ്ട്രിയയുടെ യൂര്‍ഗെന്‍ മെല്‍സറെയും മറികടന്ന് അമേരിക്കയുടെ മൈക്ക്- ബോബ് ബ്രയാന്‍ കൂട്ടുകെട്ട് ജേതാക്കളായി (7-6, 5-7, 10-6).
















