Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടീം ഇന്ത്യക്ക് കൂറ്റന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 11:25 pm IST
in Cricket

കട്ടക്ക്: രഹാനെയുടെയും ധവാന്റെയും തകര്‍പ്പന്‍ സെഞ്ച്വറി, സുരേഷ് റെയ്‌നയുടെ വെടിക്കെട്ട് അര്‍ദ്ധസെഞ്ച്വറി… പിന്നീട് ഇഷാന്ത് ശര്‍മ്മയുടെ മാരകബൗളിംഗ് ഇത്രയും മതിയായിരുന്നു ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം നേടാന്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ത്യ 169 റണ്‍സിനാണ് ലങ്കയെ തകര്‍ത്തുകളഞ്ഞത്. ശ്രീലങ്കക്ക് വേണ്ടി ലഹിരു ഗമഗെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ടീം ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ അജിന്‍ക്യ രഹാനെയുടെയും (111) ശിഖര്‍ ധവാന്റെയും (113) സുരേഷ് റെയ്‌നയുടെയും (52) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 363 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. രഹാനെയാണ് മാന്‍ ഒാഫ് ദി മാച്ച്.

ഏറെ നാളുകള്‍ക്കുശേഷം സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ ധവാനും രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 231 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണിത്. നാലാം തവണയാണ് ഇന്ത്യ ഒന്നാം വിക്കറ്റില്‍ 200 റണ്‍സിലേറെ നേടുന്നത്. 2009-ല്‍ സെവാഗും ഗംഭീറും ചേര്‍ന്ന് 201 റണ്‍സ് നേടിയശേഷം ആദ്യമായാണ് ഇന്ത്യ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ ഡബിള്‍ സെഞ്ചുറി നേടുന്നത്. 35 ഓവറിലാണ് ധവാനും രഹാനെയും ചേര്‍ന്ന് 231 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. 108 പന്തുകളില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സറുമടക്കമാണ് രഹാനെ 111 റണ്‍സെടുത്തത്. 107 പന്തില്‍ നിന്ന് 14 ഫോറും മൂന്ന് സിക്‌സറുമടക്കമാണ് ധവാന്‍ 113 റണ്‍സ് അടിച്ചുകൂട്ടിയത്. പിന്നീട് റെയ്‌ന 34 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സറുമടക്കം 52 റണ്‍സ് നേടി സ്‌കോറിംഗിന് വേഗം കൂട്ടി. കോഹ്‌ലി 21 പന്തില്‍ നിന്ന് 22 റണ്‍സും അമ്പാട്ടി റായിഡു 20 പന്തില്‍ നിന്ന് 27 റണ്‍സും നേടി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ നാല് പന്തുകളില്‍ നിന്ന് രണ്ട് സിക്‌സറടക്കം 14 റണ്‍സുമായി അക്ഷര്‍ പട്ടേലും എട്ട് പന്തില്‍ നിന്ന് 10 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുമായിരുന്നു ക്രീസില്‍. ശ്രീലങ്കക്ക് വേണ്ടി രണ്‍ദിവ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും 10 ഓവറില്‍ 78 റണ്‍സാണ് വഴങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് ഒരിക്കലും ഇന്ത്യന്‍ ബൗളിംഗ് നിരക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 43 റണ്‍സെടുത്ത മഹേല ജയവര്‍ദ്ധനെയാണ് ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ജയവര്‍ദ്ധനെക്ക് പുറമെ തീസര പെരേര (29), ഉപുല്‍ തരംഗ (28), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (23) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ 20ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തത്. സംഗക്കാര 13 റണ്‍സെടുത്തും ദില്‍ഷന്‍ 18 റണ്‍സെടുത്തും പ്രസന്ന അഞ്ച് റണ്‍സിന് മടങ്ങിയതും സിംഹളര്‍ക്ക് തിരിച്ചടിയായി. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കന്‍ വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്തതോടെ അവരുടെ ദയനീയ പരാജയം പൂര്‍ത്തിയായി. 8 ഓവറില്‍ 34 റണ്‍സ് വഴങ്ങി ഇഷാന്ത് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഉമേഷ് യാദവും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതവും പിഴുതു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.