ന്യൂദല്‍ഹി: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബംഗളൂരു സ്‌കൂള്‍ ഡയറക്ടറേയും പ്രിന്‍സിപ്പാളിനേയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ലെന്ന കുറ്റത്തിലാണ് ഇരുവരേയും അറസ്റ്റുചെയ്തത്.
ഇന്ത്യന്‍ ശിക്ഷാനിയമം 88,336 എന്നീ സെക്ഷനുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ ആലോക് കുമാര്‍ അറിയിച്ചു. അതേസമയം ആരോപണ വിധേയനായ അധ്യാപകനെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ അധ്യാപകന്‍ കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.
ഇത് നാലാംതവണയാണ് ബംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്. ഇതിനുമുമ്പ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കായിക അധ്യാപകന്‍ ബാത്സംഗം ചെയ്തത് വന്‍വിവാദമായിരുന്നു. അതിനിടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം സ്‌കൂളുകളുടെ അനുമതി എന്നന്നേക്കുമായി റദ്ദാക്കുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ മുന്നറിയിപ്പ് നല്‍കി.
















