ബംഗളൂരു: കേരളപ്പിറവിക്കൊപ്പം പിറവിയെടുത്ത കര്‍ണ്ണാടകത്തില്‍ പ്രധാന സ്ഥലങ്ങളുടെ പേരുകള്‍ പരമ്പരാഗതരീതിയിലാക്കി മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു.ബാംഗ്ലൂര്‍, മൈസൂര്‍, ബെല്‍ഗാം, മാംഗ്ലൂര്‍ എന്നിങ്ങനെ 12 നഗരങ്ങളുടെ പേര് മാറ്റിയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിട്ടത്. ബാംഗ്ലൂര്‍ ബംഗളൂരു എന്നും മൈസൂര്‍- മൈസുരു, മാംഗ്ലൂര്‍- മംഗളൂരു, ബെല്‍ഗാം-ബെലഗാവി, എന്നുമാണ്. എന്നാല്‍ ബെല്‍ഗാമിന്റെ പുനര്‍നാമകരണത്തിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിന്റെ പേരില്‍ കര്‍ണ്ണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇനിയും തീര്‍പ്പാകാത്തതാണ് ബെല്‍ഗാമിന്റെ പേരുമാറ്റുന്നതിന് കാലതാമസം സൃഷ്ടിക്കുന്നത്.
കര്‍ണ്ണാടക സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
















