പാറ്റ്‌ന: ബിഹാറില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ രണ്ട് ബോട്ടപകടങ്ങളിലായി ആറു പേര്‍ പേര്‍ മരിച്ചു. ഏഴു പേരെ കാണാതായി. ജമൂയി ജില്ലയില്‍ ഗര്‍ഹി ഡാം സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായ ബോട്ടപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും ഏഴു പേരെ കാണാതാവുകയും ചെയ്തു. നാലു പേര്‍ നീന്തി രക്ഷപ്പെട്ടു. പതിനാറു പേരാണ് ബോട്ടിലുണ്ടായിരുന്നത്.
നവാഡ ജില്ലയിലെ കൗവക്കോള്‍ ഗ്രാമത്തില്‍ നിന്ന് ഗര്‍ഹിയില്‍ ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ബംഗുസാരായ് ജില്ലയിലാണ് മറ്റൊരു അപകടമുണ്ടായത്. ഇവിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ നീന്തി രക്ഷപ്പെട്ടു. ബഹറൗള്‍ ഗ്രാമത്തില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് ബാലന്‍ നദിയില്‍ വച്ച് മുങ്ങുകയായിരുന്നു.
















