Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനസാഗരം സാക്ഷി; ഫട്‌നവിസ് അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 02:15 am IST
inIndia

മുംബൈ: ഭാരതചരിത്രത്തില്‍ മഹനീയ ലിപികളാല്‍ എഴുതിചേര്‍ക്കപ്പെട്ട വീരഗാഥകളുടെ ഈറ്റില്ലമായ മഹാരാഷ്‌ട്രയ്‌ക്ക് ഇനി പുതിയ ഭരണാധിപന്‍. സായാഹ്ന സൂര്യശോഭ ഇഴചേര്‍ന്ന അപൂര്‍വ്വസുന്ദര നിമിഷത്തില്‍ മഹാരാഷ്‌ട്രയുടെ 27-ാമത് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏഴു ക്യാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും സത്യവാചകം ചൊല്ലിയപ്പോള്‍ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം മറാത്ത മണ്ണില്‍ പിറന്ന ബിജെപി മന്ത്രിസഭയ്‌ക്ക് അതുല്യമായ പൂര്‍ണത. മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന 18-ാമത്തെയാളാണ്  ഫട്‌നവിസ്; വിദര്‍ഭക്കാരനായ നാലാമനും. ശിവസേനയുടെ മനോഹര്‍ ജോഷിക്കുശേഷം മഹാരാഷ്‌ട്ര മുഖ്യന്റെ കിരീടമണിയുന്ന രണ്ടാമത്തെ ബ്രാഹ്മണന്‍ കൂടിയാണ് 44 കാരനായ ഫട്‌നവിസ്.

വാംഖഡെ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രൗഢഗംഭീര വേദിയില്‍   ഉച്ചയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങള്‍ക്ക് തുടക്കമിട്ടത്. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഫട്‌നവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ ഏകനാഥ് ഘട്‌സെ, സുധിര്‍ മന്‍ഗന്‍ തിവാര്‍, വിനോദ് താവ്‌ഡെ, പങ്കജ മുണ്ടെ, പ്രകാശ് മെഹ്ത, ചന്ദ്രകാന്ത് പാട്ടില്‍, വിഷ്ണു സവാര എന്നിവര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് കുംബ്ലെയും വിദ്യാ താക്കൂറും സഹമന്ത്രിമാരായി സത്യവാചകം ചൊല്ലി.

വാംഖഡെയിലെ വിഖ്യാത ഗ്യാലറിയെ നിറച്ച പതിനായിരക്കണക്കിനു പേരുടെ സാന്നിധ്യമാണ് ചടങ്ങിനെ അക്ഷരാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഭാഗമാക്കിമാറ്റിയത്. ബിജെപി പ്രവര്‍ത്തകരും അനുഭാവികളും പൊതുജനങ്ങളും ഫട്‌നവിസ് മന്ത്രിസഭയുടെ സ്ഥാനാരോഹണം കാണാന്‍ ഒഴുകിയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹദ് സാന്നിധ്യം വേദിയുടെ മിഴിവേറ്റി. പ്രചാരണങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ചടങ്ങിനെത്തിയപ്പോള്‍ ആഹ്ലാദം അതിരുകള്‍ കടന്നു. പ്രധാനമന്ത്രിക്കു കൈകൊടുത്ത ഉദ്ധവ്  ഊഷ്മള നിമിഷങ്ങള്‍ സൃഷ്ടിക്കാനും മറന്നില്ല.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, രാധാമോഹന്‍ സിങ്…. ചടങ്ങിനെത്തിയ പ്രമുഖരുടെ നിര അങ്ങനെ നീളുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ രമണ്‍ സിംഗ് (ഛത്തീസ്ഗഡ്), മനോഹര്‍ പരീക്കര്‍ (ഗോവ), ആനന്ദിബെന്‍ പട്ടേല്‍ (ഗുജറാത്ത്), വസുന്ധര രാജെ സിന്ധ്യെ (രാജസ്ഥാന്‍)  തുടങ്ങിയവരും വിശിഷ്ട സാന്നിധ്യങ്ങളായി.  പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബിജെപിയുടെ സഖ്യകക്ഷികളെ പ്രതിനിധീകരിച്ച് ചടങ്ങ് വീക്ഷിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.